തൃശ്ശൂര്‍: ചേലക്കര താലൂക്ക് ആശുപത്രിയില്‍ ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി. കാലില്‍ മരക്കൊമ്പ് കൊണ്ട് പരുക്കേറ്റ് ചികിത്സ തേടിയ ആളുടെ കാലില്‍ നിന്ന് അഞ്ച് മാസത്തിന് ശേഷം മരകഷ്ണം കണ്ടെത്തി.
തുന്നിക്കെട്ടിയ മുറിവില്‍ നിന്നാണ് മരക്കഷ്ണം കണ്ടെത്തിയത്. അഞ്ച് മാസക്കാലത്തോളെ തന്റെ കാലില്‍ വേദനയും നീരും വന്നെന്നും തുന്നിക്കെട്ടിയ ഭാഗം മുഴച്ചുവന്നെന്നും രോഗി പറഞ്ഞു.
കഴിഞ്ഞ ജനുവരിയിലാണ് കാലിന് പരുക്കേറ്റ് പങ്ങാരപ്പള്ളി സ്വദേശി ചന്ദ്രന് ചേലക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. കാലില്‍ മരക്കമ്പ് തറച്ചുകയറിയെന്ന് ചന്ദ്രന് ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചിരുന്നു.
മരക്കമ്പ് തറച്ച് മുറിവുണ്ടായെന്ന് മാത്രം പറഞ്ഞ് ആശുപത്രി അധികൃതര്‍ അത് തുന്നിക്കെട്ടി വിടുകയായിരുന്നു. പിന്നീട് കടുത്ത വേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചന്ദ്രന് വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെത്തി.
മുറിവേറ്റ ഭാഗം നന്നായി മുഴച്ചുവന്നിരുന്നു. തുടര്‍ന്ന് ഡോക്ടേഴ്സ് ചന്ദ്രന്റെ കാലിന്റെ മുഴ കീറിയപ്പോള്‍ അതില്‍ നിന്ന് രണ്ടിഞ്ചോളം വലിപ്പമുള്ള മരക്കഷ്ണം കണ്ടെത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'വിവാഹത്തിന് ശേഷം ബ്രോക്കർ ഫീസ് നൽകിയില്ല'; നവവരനെ കടയിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു വിവാഹ ബ്രോക്കർ
‘ശബ്ദരേഖ വ്യാജം’; കുഴൽനാടൻ്റെ ആരോപണം തള്ളി കെ. കൃഷ്ണൻകുട്ടി
ആലപ്പുഴയിൽ മദ്യപിക്കാന്‍ ഭാര്യ പണം നല്‍കാത്തതിനെ തുടര്‍ന്ന് യുവാവ് തീ കൊളുത്തി മരിച്ചു
സംസ്ഥാനത്തെ തകർത്ത പ്രളയം മനുഷ്യനിർമ്മിതം; സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി മാത്യു കുഴൽനാടൻ