സെന്റ് ഡൊമിനിക് കോൺവെന്റ് സ്‌കൂളിലെ സമയക്രമത്തില്‍ മാറ്റം

JUNE 30, 2025, 7:55 AM

 പാലക്കാട്: ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ആശിര്‍നന്ദ ജീവനൊടുക്കിയതിന് പിന്നാലെ സ്കൂളിലെ സമയക്രമത്തിൽ മാറ്റം വരുത്തി. ഉച്ച ഭക്ഷണം കഴിക്കുന്ന സമയം 20 മിനുറ്റായിരുന്നത് 40 മിനുറ്റാക്കി വ‍ർധിപ്പിച്ചു. രണ്ട് ഇടവേള സമയങ്ങൾ 15 മിനുറ്റാക്കി ഉയത്തിയിട്ടുണ്ട്. 

രാവിലെ 8.40 ന് തുടങ്ങി വൈകീട്ട് 3.40 ന് ക്ലാസ്സ് അവസാനിക്കുന്ന തരത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. പിടിഎയുടെ ആവശ്യപ്രകാരമാണ് സ്കൂൾ സമയത്തിൽ മാറ്റം വരുത്തിയത്. 

രക്ഷിതാക്കൾക്ക് ഏതു സമയവും സ്കൂളിൽ പ്രവേശിക്കാനുള്ള അനുമതി നൽകാനും തീരുമാനമായതായി പിടിഎ അറിയിച്ചു.

vachakam
vachakam
vachakam

മഴക്കാലത്ത് ഷൂ ഒഴിവാക്കി ചെരിപ്പിടാമെന്നും മാനേജ്മെൻറ് സമ്മതിച്ചതായി പിടിഎ അറിയിച്ചു. കുട്ടികൾക്കും രക്ഷിതാക്കൾക്കും പരാതി അറിയിക്കാൻ പൊതു സംവിധാനവും നിലവിൽ വന്നിട്ടുണ്ട്.

ഇക്കഴിഞ്ഞ ജൂണ്‍ 24നാണ് ആശിര്‍നന്ദയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ വ്യാപക പ്രതിഷേധവുമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തെത്തിയിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam