ചിത്രം ഏപ്രിൽ 18ന് തിയേറ്ററുകളിലേക്ക്...
അക്ഷയ് കുമാർ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ആണ് 'കേസരി ചാപ്ടർ 2'. അഭിഭാഷക വേഷത്തിലാണ് ചിത്രത്തിൽ അക്ഷയ് കുമാർ എത്തുന്നത്. ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ഇതിനോടകം വ്യക്തമാകുന്നത്. നിറയെ ഇമോഷൻസും ഡ്രാമയുമുള്ള ഒരു പക്കാ കോർട്ട്രൂം സിനിമയാകും കേസരി 2 എന്ന സൂചനയാണ് പുറത്തിറങ്ങിയ ട്രെയ്‌ലർ, പോസ്റ്റർ എന്നിവ നൽകുന്നത്. ഒപ്പം അക്ഷയ് കുമാറിന്റെ ഒരു ഗംഭീര തിരിച്ചുവരവിന് കൂടി ചിത്രം വഴിയൊരുക്കും എന്നാണ് അണിയറക്കാർ പറയുന്നത്.
മാധവനും അനന്യ പാണ്ഡെയും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രം ഏപ്രിൽ 18ന് തിയേറ്ററുകളിൽ എത്തും. ധർമ്മ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കരൺ സിംഗ് ത്യാഗിയാണ്.
1919ൽ ബ്രിട്ടീഷുകാർ നടത്തിയ കൂട്ടക്കൊലയ്ക്ക് പിന്നിലെ സത്യം കണ്ടെത്താൻ കോൺഗ്രസ് നേതാവ് ബാരിസ്റ്റർ സി. ശങ്കരൻ നായർ നടത്തിയ പോരാട്ടങ്ങളാണ് ചിത്രത്തിൽ ആവിഷ്‌കരിക്കുന്നത്. കരൺ സിംഗ് ത്യാഗി ആണ് സിനിമ സംവിധാനം ചെയ്യുന്നത്. അമൃതപാൽ സിംഗ് ബിന്ദ്ര, അക്ഷത് ഗിൽഡിയൽ, സുമിത് സക്‌സേന, കരൺ സിംഗ് ത്യാഗി എന്നിവർ ചേർന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്. ശാശ്വത് സച്ച്‌ദേവ് ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്.ഹിരൂ യാഷ് ജോഹർ, അരുണ ഭാട്ടിയ, കരൺ ജോഹർ, അഡാർ പൂനവല്ല, അപൂർവ മേത്ത, അമൃതപാൽ സിംഗ് ബിന്ദ്ര & ആനന്ദ് തിവാരി എന്നിവരാണ് സിനിമ നിർമിക്കുന്നത്.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനത്തെത്തിയ ഏക മലയാളിയും വൈസ്രോയി കൗൺസിലിലെ ഏക ഇന്ത്യക്കാരനുമായിരുന്ന സർ ചേറ്റൂർ ശങ്കരൻ നായരുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. അക്ഷയ് കുമാർ ശങ്കരൻ നായരുടെ വേഷത്തിലെത്തുന്നതും.
വാർത്തപ്രചരണം: പി.ശിവപ്രസാദ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്