നടന്മാരായ വിനയ് ഫോർട്ടും ഷറഫുദ്ദീനും സിനിമയുടെ പ്രമോഷനിടയിൽ തമ്മിലടിച്ച വീഡിയോ വൈറലാകുന്നു. ‘സംശയം’ എന്ന സിനിമയുടെ പ്രമോഷനിടയിലാണ് വാക്കേറ്റം.
ഷറഫുദീൻ ഭീഷണി സ്വരത്തിൽ സംസാരിക്കുകയും വിനയ് ഫോർട്ടിന്റെ കവിളിൽ തല്ലുകയും ചെയ്യുന്നുണ്ട്. ‘സംശയം’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള ‘തന്ത്ര’മാണോ ഈ ‘വൈറൽ വിഡിയോ’ എന്ന സംശയവും പ്രേക്ഷകരിൽ ഉയരുന്നുണ്ട്.
ഷറഫുദ്ദീനെ സിനിമയിൽ അഭിനയിപ്പിച്ചതിൽ വിനയ് ഫോർട്ടിനുണ്ടായ എതിർപ്പിനെച്ചൊല്ലി, ഷറഫ് ആണ് വഴക്കിനു തുടക്കമിട്ടത്. ഒടുവിൽ തർക്കം കയ്യാങ്കളിയിൽ എത്തുകയായിരുന്നു.
രാജേഷ് രവി സംവിധാനം ചെയ്യുന്ന സംശയം എന്ന സിനിമയിൽ വിനയ് ഫോർട്ട്, ഷറഫുദീൻ, ലിജോമോൾ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. 1895 സ്റ്റുഡിയോസിന്റെ ബാനറിൽ സുരാജ് പി എസ്, ഡിക്സൺ പൊടുത്താസ്, ലിനോ ഫിലിപ്പ് എന്നിവർ ചേർന്നാണ് നിർമാണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്