ചെന്നൈ: ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത് അജിത്തും തൃഷ കൃഷ്ണനും അഭിനയിച്ച ഗുഡ് ബാഡ് അഗ്ലി രണ്ടാം ദിവസവും മികച്ച കളക്ഷനുമായി മുന്നേറുന്നു. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം ഇതുവരെ 77 കോടി രൂപ കളക്ഷന്‍ നേടി. മധ ഗജ രാജയുടെ ലൈഫ് ടൈം കളക്ഷനെയും ചിയാന്‍ വിക്രത്തിന്റെ വീര ധീര സൂരനെയും അജിത് ചിത്രം മറികടന്നെന്ന് സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗുഡ് ബാഡ് അഗ്ലി ഇന്ത്യയില്‍ 44.25 കോടി രൂപ നെറ്റ് കളക്ഷനും 52 കോടി രൂപ ഗ്രോസും നേടിയതായി ട്രേഡ് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് 25 കോടി രൂപ കളക്ഷന്‍ നേടിയതോടെ ലോകമെമ്പാടും നിന്നുള്ള ആകെ കളക്ഷന്‍ 77 കോടി രൂപയായി. ആദ്യ ദിവസം ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസില്‍ നിന്ന് 51.40 കോടി രൂപയായിരുന്നു ഗുഡ് ബാഡ് അഗ്ലിയുടെ കളക്ഷന്‍. വെള്ളിയാഴ്ച കളക്ഷനില്‍ ഇടിവ് രേഖപ്പെടുത്തി.
എന്നിരുന്നാലും, അജിത്തിന്റെ അവസാന ചിത്രമായ വിടാമുയാര്‍ച്ചിയേക്കാള്‍ മികച്ച പ്രകടനമാണ് ഗുഡ് ബാഡ് അഗ്ലി കാഴ്ചവയ്ക്കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ 63.45 കോടി രൂപ കളക്ഷനാണ് വിടമുയര്‍ച്ചി നേടിയിരുന്നത്. ചിത്രത്തിന്റെ 135.65 കോടി രൂപ ലൈഫ് ടൈം കളക്ഷനെ ഗുഡ് ബാഡ് അഗ്ലിമറികടക്കുമോ എന്ന് കണ്ടറിയണം. നിലവില്‍, ലോകമെമ്പാടുമായി 56.15 കോടി കളക്ഷന്‍ നേടിയ, സര്‍പ്രൈസ് ഹിറ്റായ വിശാലിന്റെ മധ ഗധ രാജയുടെ ലൈഫ് ടൈം കളക്ഷനെ ചിത്രം മറികടന്നു. 14 ദിവസത്തിനുള്ളില്‍ 63.45 കോടി കളക്ഷന്‍ നേടിയ വിക്രമിന്റെ വീര ധീര സൂരന്റെ കളക്ഷനെയും ഗുഡ് ബാഡ് അഗ്ലി മറികടന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്