മലപ്പുറം: വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീനെതിരെ തെളിവ് നശിപ്പിക്കൽ വകുപ്പും ചേർക്കുമെന്ന് മലപ്പുറം എസ്പി വ്യക്തമാക്കി.
'ആത്മീയകാര്യങ്ങളിൽ താൽപര്യമുള്ള ആളാണ് സിറാജുദ്ദീൻ. ആത്മീയകാര്യങ്ങളാലാണ് വീട്ടിലെ പ്രസവമെന്ന് പറയുന്നു. രണ്ട് പ്രസവം വീട്ടിൽ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചെയ്തത്.
വീട്ടിലെ പ്രസവത്തിന് അസ്മ പിന്തുണച്ചിരുന്നോയെന്ന അന്വേഷണം നടത്തും. സിറാജുദ്ദീന്റെ പ്രേരണയുണ്ടായിരുന്നുവെന്നാണ് ഇപ്പോൾ മനസിലാകുന്നത്', എസ്പി വ്യക്തമാക്കി.
നിലവിൽ സിറാജുദ്ദീനെ ഒന്നാം പ്രതിയാക്കിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ബിഎൻഎസ് 105, 238 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. നരഹത്യാ കുറ്റവും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് എസ്പി മാധ്യമങ്ങളോട് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്