വാഷിംഗ്ടണ്‍: താരിഫ് യുദ്ധത്തെ പുതിയ തലത്തിലേക്ക് നയിച്ച് ചൈനയ്ക്ക് മേല്‍ 104 ശതമാനം താരിഫ് ഏര്‍പ്പെടുത്തി യുഎസ്. ഏപ്രില്‍ 9 മുതല്‍ ഉയര്‍ന്ന നികുതി പ്രാബല്യത്തില്‍ വരുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. യുഎസ് ഇറക്കുമതികള്‍ക്കുള്ള 34 ശതമാനം തീരുവ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനയ്ക്ക് നല്‍കിയ മുന്നറിയിപ്പിനും ഒരു ദിവസത്തെ സമയപരിധിക്കും പിന്നാലെയാണ് നടപടി.
യുഎസ് ഇറക്കുമതികള്‍ക്കുള്ള പരസ്പര താരിഫ് ഒരു ദിവസത്തിനുള്ളില്‍ പിന്‍വലിച്ചില്ലെങ്കില്‍ ചൈന ഇതിനകം പ്രഖ്യാപിച്ച 34 ശതമാനം ലെവിക്ക് പുറമേ 50 ശതമാനം അധിക താരിഫ് ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് ട്രംപ് പറഞ്ഞിരുന്നു. വൈറ്റ് ഹൗസിന്റെ സ്ഥിരീകരണം ഈ സംയോജിത താരിഫുകള്‍ നടപ്പിലാക്കുന്നതിനെ സൂചിപ്പിക്കുന്നു.
യുഎസ് തുടക്കത്തില്‍ ഏര്‍പ്പെടുത്തിയ 34 ശതമാനം താരിഫിന് മറുപടിയായി, ഏപ്രില്‍ 10 മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് 34 ശതമാനം പരസ്പര താരിഫ് ഏര്‍പ്പെടുത്തുമെന്ന് ചൈന പ്രഖ്യാപിച്ചു. ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് ചൈനയുടെ വാണിജ്യ മന്ത്രാലയം പ്രസ്താവിക്കുകയും താരിഫ് വര്‍ദ്ധനവിനും സാമ്പത്തിക സമ്മര്‍ദ്ദത്തിനും യുഎസിനെ കുറ്റപ്പെടുത്തുകയും ചെയ്തു.
സമേറിയം, ഗാഡോലിനിയം, ടെര്‍ബിയം, ഡിസ്‌പ്രോസിയം, ലുട്ടീഷ്യം, സ്‌കാന്‍ഡിയം, യട്രിയം എന്നിവയുള്‍പ്പെടെയുള്ള ഇടത്തരം, ഭാരമേറിയ അപൂര്‍വ-ഭൗമ മൂലകങ്ങളുടെ കയറ്റുമതിയില്‍ ചൈനയുടെ ധനകാര്യ മന്ത്രാലയം പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ഈ നിയന്ത്രണങ്ങള്‍ ഏപ്രില്‍ 4 മുതല്‍ പ്രാബല്യത്തില്‍ വരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്