പാലാ: വേണ്ടി വന്നാല്‍ ക്രൈസ്തവ സമുദായം രാഷ്ട്രീയ പ്രസ്ഥാനമായി
മാറുമെന്ന തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ
നിലപട് തള്ളി പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പുതിയ രാഷ്ട്രീയ
പാര്‍ട്ടി രൂപീകരിച്ച് സ്വര്‍ഗത്തിലെത്താമെന്ന് കരുതുന്നില്ലെന്നാണ് മാര്‍
ജോസഫ് കല്ലറങ്ങാട്ട് പ്രതികരിച്ചത്. പാലായിലെ മദ്യ-ലഹരി വിരുദ്ധ
പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വേണ്ടി വന്നാല്‍
പ്രത്യക്ഷ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തുമെന്ന് മാര്‍ ജോസഫ് പാംപ്ലാനി
പറഞ്ഞിരുന്നു. താമരശേരി രൂപത കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍
മുതലക്കുളത്ത് നടത്തിയ അവകാശ പ്രഖ്യാപന റാലിയില്‍ സംസാരിക്കവേയാണ്
പാംപ്ലാനി രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്.
പാംപ്ലാനിയുടെ
നിലപാട് തള്ളിയ പാലാ ബിഷപ്പ് ഒന്നിച്ചു നിന്നാല്‍ രാഷ്ട്രീയക്കാര്‍
തേടിയെത്തുമെന്ന് വ്യക്തമാക്കി. പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച്
സ്വര്‍ഗത്തിലെത്താമെന്ന് കരുതുന്നില്ല. ക്രൈസ്തവര്‍ തമ്മില്‍
ഒരുമയുണ്ടാവണം. പുതിയ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കണമെന്നത് തെറ്റായ
സന്ദേശമാണ്. ആവശ്യക്കാരെല്ലാം ക്രൈസ്തവരുടെ അടുത്ത് എത്തുമെന്നും ബിഷപ്പ്
പ്രതികരിച്ചു.
വഖഫ് വിഷയത്തില്‍ കെസിബിസി കേരളത്തിലെ എംപിമാര്‍ക്ക്
ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. പക്ഷെ അവര്‍ക്ക് അവരുടെ രാഷ്ട്രീയ
പാര്‍ട്ടിയുടെ നിലപാട് എടുക്കേണ്ടി വന്നു. ആരും സഭയില്‍ വിയോജനം
അറിയിച്ചില്ല. ന്യൂനപക്ഷ നിലപാട് സംരക്ഷിക്കപ്പെടണം. ക്രിസ്ത്യാനികളും
രാജ്യത്ത് ന്യൂനപക്ഷം ആണെന്നും പലരെയും വോട്ട് ചെയ്ത് ജയിപ്പിക്കാന്‍
കഴിഞ്ഞില്ലെങ്കിലും ആശയപരമായും ധാര്‍മികമായും പലരേയും തോല്‍പ്പിക്കാന്‍
കഴിയുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ജബല്‍പുരില്‍ പുരോഹിതരെ മര്‍ദിച്ചത്
അപലപനീയമാണ്. ആരാണ് തല്ലിച്ചതച്ചത് എന്ന് എല്ലാവര്‍ക്കും അറിയാം. അവര്‍
അടിക്കുന്നത് ഭരണഘടനയെ കൂടിയാണെന്നും ബിഷപ്പ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്