ന്യൂഡല്‍ഹി: രാജ്യത്ത് കുടിയേറ്റ നിയമം പ്രബല്യത്തില്‍ വന്നു. കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന 2025 ലെ ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്സ് ബില്ലിന് പ്രസിഡന്റ് ദ്രൗപതി മുര്‍മു വെള്ളിയാഴ്ച അംഗീകാരം നല്‍കി. നിയമ നിര്‍മാണത്തിന് 2025 ഏപ്രില്‍ നാലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു.
നിയമപ്രകാരം ഇനി മുതല്‍ ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിനോ രാജ്യത്ത് താമസിക്കുന്നതിനോ പുറത്തുകടക്കുന്നതിനോ വ്യാജ പാസ്പോര്‍ട്ടോ വിസയോ ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ ഏഴ് വര്‍ഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കും. ഹോട്ടലുകള്‍, സര്‍വകലാശാലകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, നഴ്‌സിങ് ഹോമുകള്‍ എന്നിവ വിദേശികളെക്കുറിച്ചുള്ള വിവരങ്ങള്‍ നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യണമെന്നും നിയമ നിര്‍മാണം വ്യവസ്ഥ ചെയ്യുന്നു. കാലാവധി കഴിഞ്ഞ വിദേശികളെ കണ്ടെത്തുന്നതിന് ഇത് സഹായകമാകും.
എല്ലാ അന്താരാഷ്ട്ര വിമാനക്കമ്പനികളും കപ്പലുകളും ഇന്ത്യയിലെ ഒരു തുറമുഖത്തോ ഒരു സിവില്‍ അതോറിറ്റിക്കോ ഇമിഗ്രേഷന്‍ ഓഫീസര്‍ക്കോ യാത്രക്കാരുടെയും ജീവനക്കാരുടെയും മുന്‍കൂര്‍ വിവരങ്ങള്‍, അത്തരം വിമാനങ്ങളിലോ കപ്പലിലോ മറ്റ് ഗതാഗത മാര്‍ഗങ്ങളിലോ ഉള്ള യാത്രക്കാരുടെയും ജീവനക്കാരുടെയും വെളിപ്പെടുത്തല്‍ എന്നിവ സമര്‍പ്പിക്കേണ്ടതുണ്ട്.
നിയമത്തിലെ വ്യവസ്ഥകള്‍ക്കോ അതുമായി ബന്ധപ്പെട്ട ഏതെങ്കിലും ചട്ടത്തിനോ ഉത്തരവിനോ വിരുദ്ധമായി, സാധുവായ പാസ്പോര്‍ട്ടോ മറ്റ് യാത്രാ രേഖയോ ഇല്ലാതെ ഇന്ത്യയിലെ ഏതെങ്കിലും പ്രദേശത്ത് പ്രവേശിക്കുന്ന ഏതൊരു വിദേശിക്കും അഞ്ച് വര്‍ഷം വരെ തടവോ അഞ്ച് ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുമെന്നും വ്യവസ്ഥ ചെയ്യുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്