വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ താരിഫുകളുടെ ആഘാതം മൂലം ഈ വര്‍ഷം അമേരിക്കന്‍ സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലേക്ക് കടക്കുമെന്ന് ജെപി മോര്‍ഗന്‍ ചേസ് & കമ്പനിയുടെ പ്രവചനം. വെള്ളിയാഴ്ച വൈകുന്നേരം നിക്ഷേപകര്‍ക്കായി പുറത്തിറക്കിയ കുറിപ്പില്‍, ജെപി മോര്‍ഗന്റെ മുഖ്യ യുഎസ് സാമ്പത്തിക വിദഗ്ദ്ധന്‍ മൈക്കല്‍ ഫെറോളി, രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) താരിഫുകളുടെ ഭാരത്താല്‍ ചുരുങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞു.
സാമ്പത്തിക മാന്ദ്യം, യുഎസിലെ തൊഴിലില്ലായ്മ നിരക്ക് 5.3 ശതമാനമായി ഉയര്‍ത്തുമെന്ന് മൈക്കല്‍ ഫെറോളി കൂട്ടിച്ചേര്‍ത്തു.
'താരിഫുകളുടെ ഭാരം മൂലം യഥാര്‍ത്ഥ ജിഡിപി ചുരുങ്ങുമെന്ന് ഞങ്ങള്‍ ഇപ്പോള്‍ പ്രതീക്ഷിക്കുന്നു, കൂടാതെ ഈ വര്‍ഷത്തിലാകെ 0.3% യഥാര്‍ത്ഥ ജിഡിപി വളര്‍ച്ചയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്, മുമ്പ് ഇത് 1.3% ആയിരുന്നു,' മൈക്കല്‍ ഫെറോളി പറഞ്ഞു.
ഇന്ത്യ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള യുഎസ് വ്യാപാര പങ്കാളികള്‍ക്കുള്ള താരിഫുകള്‍ വര്‍ധിപ്പിച്ചുള്ള ഡൊണാള്‍ഡ് ട്രംപിന്റെ ബുധനാഴ്ചത്തെ പ്രഖ്യാപനം യുഎസ് ഓഹരികളുടെ എസ് & പി 500 സൂചികയെ 11 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് തള്ളിവിട്ടു. ആഴ്ചാവസാനത്തെ രണ്ട് വ്യാപാര സെഷനുകളില്‍ 5.4 ട്രില്യണ്‍ ഡോളര്‍ വിപണി മൂല്യം ഇത് ഇല്ലാതാക്കി.
മറ്റ് റേറ്റിംഗ് ഏജന്‍സികളും താരിഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യുഎസില്‍ മാന്ദ്യം പ്രവചിച്ചിട്ടുണ്ട്. വ്യാഴാഴ്ച ബാര്‍ക്ലേസ് പിഎല്‍സി 2025 ല്‍ മാന്ദ്യത്തിന് അനുസൃതമായി ജിഡിപി ചുരുങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞു,
വെള്ളിയാഴ്ച സിറ്റി എക്കണോമിസ്റ്റിലെ വിദഗ്ധര്‍ ഈ വര്‍ഷത്തെ വളര്‍ച്ചയെക്കുറിച്ചുള്ള അവരുടെ പ്രവചനം 0.1% ആയി കുറച്ചു. യുബിഎസ് സാമ്പത്തിക വിദഗ്ധര്‍ അവരുടെ സാമ്പത്തിക വളര്‍ച്ചാ പ്രവചനം 0.4% ആയും താഴ്ത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്