ലക്‌നൗ: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ വഖഫ് (ഭേദഗതി) ബില്ലിനെതിരെ പ്രതിഷേധിക്കാന്‍ കൈയില്‍ കറുത്ത ബാഡ്ജ് ധരിച്ച 24 പേര്‍ക്ക് അധികൃതരുടെ നോട്ടീസ്. ക്രമസമാധാന പാലനത്തിന് ഓരോരുത്തരില്‍ നിന്നും 2 ലക്ഷം രൂപ ബോണ്ട് ആവശ്യപ്പെട്ടാണ് നടപടി.
സിസിടിവി ദൃശ്യങ്ങളിലൂടെ 24 പേരെ തിരിച്ചറിഞ്ഞതായും തുടര്‍ന്ന് അവര്‍ക്ക് നോട്ടീസ് നല്‍കിയതായും സിറ്റി പോലീസ് സൂപ്രണ്ട് സത്യനാരായണ പ്രജാപത് പറഞ്ഞു.
പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, സിറ്റി മജിസ്ട്രേറ്റ് വികാസ് കശ്യപ് 24 പേര്‍ക്കും ഏപ്രില്‍ 16 ന് കോടതിയില്‍ ഹാജരാകാനും സമാധാനം നിലനിര്‍ത്തുന്നതിനുള്ള ജാമ്യമായി 2 ലക്ഷം രൂപ വീതം ബോണ്ട് നല്‍കാനും നോട്ടീസ് നല്‍കി
മാര്‍ച്ച് 28 ന് 2025 ലെ വഖഫ് (ഭേദഗതി) ബില്ലിനെതിരെ പ്രതിഷേധിച്ച് ഈ ആളുകള്‍ കറുത്ത ബാഡ്ജ് ധരിച്ച് പ്രദേശത്തെ വിവിധ പള്ളികളില്‍ എത്തിയതായി കണ്ടെത്തി.
2024 ലെ വഖഫ് (ഭേദഗതി) ബില്ലിനെതിരെ പ്രതിഷേധിക്കുന്നതിനായി റംസാന്‍ മാസത്തിലെ അവസാന വെള്ളിയാഴ്ചയായ ജമാഅത്-അല്‍-വിദയില്‍ രാജ്യമെമ്പാടുമുള്ള മുസ്ലീങ്ങള്‍ കറുത്ത ബാഡ്ജ് ധരിക്കണമെന്ന് അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു.
പൊതു ക്രമസമാധാന നില തകര്‍ക്കുകയോ സംഘര്‍ഷം സൃഷ്ടിക്കുകയോ ചെയ്യാതെ സമാധാനപരവും ജനാധിപത്യപരവുമായ രീതിയില്‍ പ്രതിഷേധം പ്രകടിപ്പിക്കാന്‍ മാത്രമാണ് കറുത്ത ബാഡ്ജ് ധരിച്ചതെന്ന് നോട്ടീസുകള്‍ ലഭിച്ചവര്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്