വാഷിംഗ്ടണ്‍: അങ്ങോട്ടും ഇങ്ങോട്ടുമുള്ള തീരുവ ചുമത്തലില്‍ അമേരിക്കയെക്കാള്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടായത് ചൈനയ്ക്കെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനയും മറ്റ് രാജ്യങ്ങളും കാലങ്ങളായി അമേരിക്കയോട് മോശമായാണ് പെരുമാറുന്നത്. എന്നാല്‍, ഇനി അത് നടക്കില്ലെന്നും അദേഹം പറഞ്ഞു. എക്സിലെ കുറിപ്പിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കി.
മുന്‍പൊരിക്കലുമില്ലാത്തവണ്ണം തൊഴിലും ബിസിനസുകളും നാം തിരിച്ചുകൊണ്ടുവരികയാണ്. ഇതിനകം അഞ്ചു ട്രില്യണ്‍ ഡോളറിന്റെ നിക്ഷേപം നടന്നുകഴിഞ്ഞെന്നും അത് ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഇതൊരു സാമ്പത്തിക വിപ്ലവമാണ്. അതില്‍ നാം വിജയിക്കും. ദൃഢനിശ്ചയത്തോടെ നിലകൊള്ളൂ. അത് അത്ര എളുപ്പമായിരിക്കില്ല. എന്നാല്‍, അന്തിമഫലം ചരിത്രപരമായിരിക്കും. നാം അമേരിക്കയെ വീണ്ടും മഹത്തരമാക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്