മലപ്പുറത്ത് മദ്യലഹരിയിൽ യുവാവ് അമ്മാവൻമാരെ ആക്രമിച്ചു; കുത്തേറ്റ ഇരുവരും ആശുപത്രിയിൽ 

APRIL 6, 2025, 1:35 AM

കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടി കോട്ടപ്പുറത്ത് മദ്യലഹരിയിൽ യുവാവ് അമ്മാവൻമാരെ ആക്രമിച്ചതായി റിപ്പോർട്ട്. കുപ്പി പൊട്ടിച്ചുള്ള യുവാവിന്റെ കുത്തേറ്റ് അമ്മാവന്മാരായ നൗഫൽ, വീരാൻ കുട്ടി എന്നിവർക്ക് പരിക്കേറ്റു. 

സാക്കിർ എന്ന യുവാവാണ് ഇന്നലെ രാത്രി മദ്യ ലഹരിയിൽ ഇരുവരേയും ആക്രമിച്ചത്. സാക്കിറിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. അക്രമത്തിനിടെ പരിക്കേറ്റ ഇയാളെ പൊലീസ് മഞ്ചേരി ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ കുത്തേറ്റ അമ്മാവന്മാരെ കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam