വീട്ടിൽ പ്രസവിച്ചതിനെ തുടർന്ന് യുവതി മരിച്ച സംഭവം: ഭർത്താവ് സിറാജുദ്ദിന്‍റെ യൂട്യൂബ് ചാനലിനെതിരെ വിമര്‍ശനം

APRIL 6, 2025, 9:39 PM

കൊച്ചി: മലപ്പുറത്ത് വീട്ടിൽ പ്രസവിച്ചതിനെ തുടർന്ന് യുവതി മരിച്ച സംഭവത്തിന് പിന്നാലെ ഭർത്താവ് സിറാജുദ്ദിന്‍റെ യൂട്യൂബ് ചാനലിനെതിരെ വിമര്‍ശനം. 

 മടവൂര്‍ കാഫിലയെന്ന യൂട്യൂബ് പേ‍ജ് വഴി  സിറാജുദ്ദിൻ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നാണ് ആക്ഷേപം. ചാനല്‍ നിര്‍ത്താന്‍ മുതിര്‍ന്ന മതപണ്ഡിതര്‍ ഉപദേശിച്ചിട്ടും സിറാജുദ്ദിന്‍ അത് അവഗണിച്ചുവെന്നുമുള്ള ആരോപണങ്ങളാണ് ഇപ്പോൾ ഉയരുന്നത്.

കേരളത്തിലെ സൂഫി പണ്ഡിതനായിരുന്ന സിഎം മടവൂര്‍ എന്ന പേരില്‍ അറിയപ്പെടുന്ന സിഎം അബൂബക്കര്‍ മുസ്ലിയാരുടെ കഥകള്‍ പ്രചരിപ്പിക്കുന്നതിന് തുടങ്ങിയ യൂട്യുബ് ചാനലാണ് മടവൂര്‍ കാഫില. 

vachakam
vachakam
vachakam

നാല് വര്‍ഷം മുന്‍പ് തുറന്ന യൂട്യൂബ് പേജിന്‍റെ പ്രധാനിയാണ് സിറാജുദ്ദിന്‍ ലത്തീഫി. മടവൂരിലെ പഴമക്കാര്‍ പറയുന്ന സിഎം മടവൂര്‍ കഥകള്‍ക്കൊപ്പമാണ് മരിച്ചവരെ ജീവിപ്പിച്ചുവെന്ന തരത്തിലടക്കം അന്തവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നത്. സിഎം വമടവൂരിന്‍റെ കഥകള്‍ പ്രചരിപ്പിക്കാന്‍ യൂട്യുബ് ചാനല്‍ തുടങ്ങിയതിന് സിറാജുദ്ദിന് സമുദായത്തിനുള്ളില്‍ നിന്ന് തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

മതരീതികള്‍ക്ക് എതിരെന്ന് പറഞ്ഞാണ് മുതിര്‍ന്ന മതപണ്ഡിതര്‍ ചാനലിനെതിരെ രംഗത്തുവന്നത്. അതൊക്കെ അവഗണിച്ചാണ് സിറാജുദ്ദിന്‍ ചാനലുമായി മുന്നോട്ട് പോയത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam