എറണാകുളം: പ്ലാറ്റ്‌ഫോമിൽ വീണ ഭക്ഷണപ്പൊതികൾ ട്രെയിൻ യാത്രക്കാർക്ക് നൽകാൻ ശ്രമം.
ട്രെയിനിലേക്ക് കയറ്റാനിരുന്ന ഭക്ഷണം നിറച്ച ട്രേകൾ മറിഞ്ഞ് പ്ലാറ്റ്‌ഫോമിലേക്ക് വീണു. നിലത്തുവീണ ഭക്ഷണപ്പൊതികളിൽ മിക്കതും തുറന്നുപോവുകയും ചിലതിൽ നിന്ന് ഭക്ഷണം താഴെ വീഴുകയും ചെയ്തു.
ജീവനക്കാർ അത് വീണ്ടും ട്രേകളിൽ നിറച്ച് ട്രെയിനിൽ കയറ്റുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ വിവരം ട്രെയിനിലുളള ജീവനക്കാരെ അറിയിക്കുകയും റെയിൽ മദദ് പോർട്ടലിൽ പരാതിപ്പെടുകയുമായിരുന്നു.
തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്‌സ്പ്രസ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു സംഭവം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്