കൊല്ലം: പൂരം കുടമാറ്റത്തില്‍ ആര്‍എസ്എസ് നേതാവ് ഹെഡ്‌ഗേവാറിന്റെ ചിത്രം ഉയര്‍ത്തിയതില്‍ ദേവസ്വത്തിനും ഉപദേശക സമിതിക്കും വീഴ്ചയില്ലെന്ന് ദേവസ്വം വിജിലന്‍സ്.
ചില വ്യക്തികളാണ് ആര്‍എസ്എസ് നേതാവിന്റെ ചിത്രം ഉയര്‍ത്തിയതെന്ന് റിപ്പോര്‍ട്ടിലുണ്ട്.പൂരക്കമ്മറ്റിയോടും ക്ഷേത്രം ഉപദേശക സമിതിയോടും തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിനോടുമടക്കം ദേവസ്വം വിജിലന്‍സ് ഇക്കാര്യത്തില്‍ വിശദീകരണം തേടുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
ഈ അന്വേഷണത്തിലാണ് തിരുവിതാംകൂര്‍ ക്ഷേത്ര ഉപദേശകസമിതിക്കും വീഴ്ചയില്ലെന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ദേവസ്വം ബോര്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
സംഭവത്തില്‍ പൊലീസും കേസെടുത്തിട്ടുണ്ട്. തിരുവിതാംകൂര്‍ – കൊച്ചി ഹിന്ദുമത സ്ഥാപന നിയമപ്രകാരമാണ് കേസെടുത്തത്.പുതിയകാവ് ക്ഷേത്ര സമിതിയാണ് നവോത്ഥാന നായകരുടെ ചിത്രത്തിനൊപ്പo ഹെഡ്‌ഗേവാറിന്റെ ചിത്രവും ഉയര്‍ത്തിയത്.
സംഭവം ദേവസ്വം വിജിലന്‍സ് അന്വേഷിക്കുമെന്നും നിജസ്ഥിതി ബോധ്യപ്പെട്ടാല്‍ നടപടിയുണ്ടാകുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വക്കേറ്റ് പി എസ് പ്രശാന്ത് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്