ഉത്തരക്കടലാസ് നഷ്ടപ്പെട്ട സംഭവം: അധ്യാപകനെ പിരിച്ചുവിടാൻ ശുപാർശയുമായി കേരള സർവകലാശാല 

APRIL 8, 2025, 10:18 PM

തിരുവനന്തപുരം:  എംബിഎ  വിദ്യാർഥികളുടെ ഉത്തരക്കടലാസ് നഷ്ടപ്പെടുത്തിയ ഗസ്റ്റ് അധ്യാപകനെ പിരിച്ചുവിടാൻ ശുപാർശ.

ശുപാർശ കേരള സർവകലാശാല വൈസ് ചാൻസലർ ഡോക്ടർ മോഹനൻ കുന്നുമ്മലിന് കൈമാറി. അധ്യാപകൻ എ.പ്രമോദിനെ പിരിച്ചുവിടാൻ സെനറ്റ് കമ്മിറ്റിയാണ് ശുപാർശ ചെയ്തത്. 

 അഞ്ച് കോളജുകളിലെ 2022-2024 ബാച്ചിലെ 71 വിദ്യാർഥികളുടെ പേപ്പറുകൾ മൂല്യനിർണയത്തിനായി കൈമാറിയ അധ്യാപകന്റെ പക്കൽനിന്നു നഷ്ടമായതെന്നാണ് റിപ്പോർട്ട്. അഞ്ച് കോളജുകളിലെ വിദ്യാർഥികളുടെ ഉത്തരക്കടലാസുകളാണു നഷ്ടപ്പെട്ടത്.

vachakam
vachakam
vachakam

ഉത്തരക്കടലാസുകൾ യാത്രയ്ക്കിടെ ബൈക്കിൽനിന്നു വീണുപോയെന്നാണ് അധ്യാപകന്റെ വിശദീകരണം.  പത്തു മാസം മുൻപ് നടന്ന ഫിനാൻസ് സ്ട്രീം എംബിഎ മൂന്നാം സെമസ്റ്റർ ‘പ്രോജക്ട് ഫിനാൻസ്’ വിഷയത്തിന്റെ ഉത്തരക്കടലാസ് ആണു നഷ്ടമായത്.  വീണ്ടും പരീക്ഷ നടത്താനുള്ള സർവകലാശാലാ തീരുമാനത്തിനെതിരെ പ്രതിഷേധം കനത്തതോടെയാണ് ഗസറ്റ് അധ്യാപകനെതിരെ നടപടിയെടുക്കാനുള്ള തീരുമാനമുണ്ടായത്. 

വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെടുത്തിയ തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെന്റിലെ അധ്യാപകനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യാൻ വിസി ഡോ. മോഹനൻ കുന്നുമ്മേൽ കോളജിനു നിർദേശം നൽകിയിരുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam