പാലക്കാട്: മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതില്‍ വനംവകുപ്പിന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. കളക്ടറോട് റിപ്പോര്‍ട്ട് തേടും. സോളാര്‍ ഫെന്‍സിങ് തകര്‍ത്താണ് ആന എത്തിയത്. നാട്ടുകാരുടെ ആശങ്ക ഗൗരവത്തോടെ കാണുന്നുവെന്നും മന്ത്രി പറഞ്ഞു.
മുണ്ടൂര്‍ കയറംക്കോട് സ്വദേശി അലനാണ് കാട്ടാണ ആക്രമണത്തില്‍ മരിച്ചത്. കൂടെ ഉണ്ടായിരുന്ന അമ്മ വിജിക്കും ആക്രമണത്തില്‍ സാരമായി പരിക്കേറ്റു. ദിവസങ്ങളായി മേഖലയില്‍ മൂന്ന് കാട്ടാനകള്‍ നിലയുറപ്പിച്ചിരുന്നു. കാട്ടാന ഇറങ്ങിയതിനെ കുറിച്ച് വനംവകുപ്പ് നാട്ടുകാര്‍ക്ക് കൃത്യമായ വിവരം നല്‍കിയില്ലെന്ന് മുണ്ടൂര്‍ പഞ്ചായത്ത് സിപിഎം നേതാവ് പി.എ ഗോകുല്‍ദാസ് പറഞ്ഞു. കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് മുണ്ടൂര്‍ പഞ്ചായത്തില്‍ സിപിഎം ഹര്‍ത്താല്‍ നടത്തുകയാണ്.
ഇന്നലെ വൈകീട്ട് 7 മണിയോടെ കൊല്ലപ്പെട്ട അലനും അമ്മ വിജിയും വീട്ടിലേക്ക് നടന്ന് പോവുന്നതിനിടെയാണ് കാട്ടാന ആക്രമണം നടന്നത് . ഈ സമയം കണ്ണാടന്‍ ചോലയില്‍ വെച്ചാണ് കാട്ടാന ഇവരെ ആക്രമിച്ചത് . പരിക്കേറ്റ വിജി ഫോണില്‍ വിളിച്ച് അറിയിച്ചതോടെ സ്ഥലത്തേക്ക് എത്തിയ നാട്ടുകാരാണ് ഇരുവരെയും ജില്ലാ ആശുപത്രിയില്‍ എത്തിച്ചത് . എന്നാല്‍ അലന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. വിജിയെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്