പൂനെ: സ്റ്റാൻഡ്-അപ്പ് ഷോയ്ക്കിടെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ പരിഹസിച്ചെന്ന കേസിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ ചോദ്യം ചെയ്ത് കൊമേഡിയൻ കുനാൽ കമ്ര ബോംബെ ഹൈക്കോടതിയെ സമീപിച്ചു.
ഖാർ പോലീസ് സ്റ്റേഷനിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നും കമ്ര ആവശ്യപ്പെട്ടു. 2022 ൽ ഉദ്ധവ് താക്കറെയെ വഞ്ചിച്ച് ഷിൻഡെ നടത്തിയ നീക്കങ്ങളെ പ്രശസ്തമായ ഹിന്ദി ഗാനത്തിന്റെ താളത്തിൽ അവതരിപ്പിച്ചായിരുന്നു സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കാമ്രയുടെ വിമർശനം. പരിപാടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് പ്രതിഷേധം ശക്തമായത്.
ഷിൻഡെയെ പേരെടുത്ത് പറയാതെ ഓട്ടോ ഡ്രൈവർ, കണ്ണടധാരി, താടിയുള്ളയാൾ, ശിവസേനയെ പിളർത്തി ബിജെപി ക്യാംപിലെത്തിച്ചയാൾ തുടങ്ങിയ വിശേഷണങ്ങളാണ് ഗാനത്തിൽ ഉപയോഗിച്ചിരിക്കുന്നത്.
ഗാനം പുറത്തുവന്നതിനു പിന്നാലെ ശിവസേനാ പ്രവർത്തകർ കമ്രയുടെ സ്റ്റുഡിയോ ആക്രമിക്കുകയും നിർമാണത്തിൽ ചട്ടലംഘനം ആരോപിച്ച് ബിഎംസി ഉദ്യോഗസ്ഥർ ഇത് ഇടിച്ചുനിരത്തുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്