സുരേഷ് കൃഷ്ണ പ്രധാന വേഷത്തിൽ.. 'മരണമാസ്സ് ' ഏപ്രിൽ പത്തിന്..

APRIL 7, 2025, 8:31 AM

നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് നടൻ ടൊവിനോ തോമസ് നിർമിച്ച് ബേസിൽ ജോസഫ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മരണമാസ്സ്'. ഏപ്രിൽ 10ന് വിഷു റിലീസായി തീയേറ്ററുകളിൽ എത്തുന്ന ചിത്രം ഡാർക്ക് ഹ്യൂമർ ജോണറിലാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ആദ്യം മുതൽ അവസാനം വരെ ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രമാകും ഇതെന്നാണ് ട്രെയിലർ വ്യക്തമാക്കുന്നത്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്. ചിത്രത്തിൽ സുരേഷ് കൃഷ്ണയും സിജു സണ്ണിയും പ്രധാന വേഷത്തിലെത്തുന്നു.

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ചുവടുവയ്ക്കുന്ന നടൻ സുരേഷ് കൃഷ്ണയുടെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ വൈറലയി കഴിഞ്ഞിരുന്നു. ചിത്രത്തിലെ ഫ്‌ളിപ് സോങ്ങിനൊപ്പമായിരുന്നു നടന്റെ ഡാൻസ്. 'തെറ്റ് കുറ്റങ്ങൾ ക്ഷമിക്കുക... ഒരുപാട് ക്ഷമിച്ചു എന്ന് തോന്നുന്നെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു' എന്ന രസകരമായ കുറിപ്പോടെ സുരേഷ് കൃഷ്ണ ഈ വിഡിയോ പങ്കുവെക്കുകയുമുണ്ടായി.

1990ൽ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത നൊമ്പരം എന്ന സീരിയലിലൂടെയാണ് സുരേഷ് കൃഷ്ണ ആദ്യമായി അഭിനയത്തിലേക്കെത്തുന്നത്. പിന്നീട് ഒരുപാട് ജനപ്രിയ പരമ്പരകളിൽ അഭിനയിക്കുകയും. കെ.കെ. രാജീവ് സംവിധാനം ചെയ്ത സ്വപ്നം, ഓർമ്മ എന്നിവ ഉൾപ്പെടെ പല സീരിയലുകളിലും പ്രധാന വേഷങ്ങൾ ചെയ്യുകയുമുണ്ടായി. വിനയൻ സംവിധാനം ചെയ്ത കരുമാടിക്കുട്ടനാണ് ആദ്യം അഭിനയിച്ച ചിത്രം.

vachakam
vachakam
vachakam

മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. പ്രധാനമായും വില്ലൻ കഥാപാത്രങ്ങൾ അഭിനയിക്കുന്ന നടന്റെ മഞ്ഞുപോലൊരു പെൺകുട്ടി, ക്രിസ്ത്യൻ ബ്രദേഴ്‌സ്, പഴശ്ശിരാജ, കുട്ടിസ്രാങ്ക് എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ശ്രദ്ദേയമാണ്.

ട്രെൻഡിങ് ലിസ്റ്റിൽ കയറിയ കൺവിൻസിങ് സ്റ്റാർ കൂടിയാണ് സുരേഷ് കൃഷ്ണ. നീ പോലീസിനോട്  പറ ക്രിസ്റ്റി, ഞാൻ വക്കീലുമായി വരാം' എന്ന് പറഞ്ഞ് ക്രിസ്ത്യൻ ബ്രദേഴ്‌സിലെ നായകൻ മോഹൻലാലിനെ വഞ്ചിച്ച് മുങ്ങിയ ജോർജ് കുട്ടിയിലൂടെയാണ് ന്യൂജൻ പിള്ളേർ വിൻസിങ് സ്റ്റാർ ആയി സുരേഷ് കൃഷ്ണയെ ആഘോഷമാക്കിയത്. തുറുപ്പ് ഗുലാനിൽ ഹോട്ടൽ അടിച്ച് മാറ്റാൻ കൂട്ടുകാരനെ വിളിച്ച് വരുത്തി തട്ടുന്ന സുമുഖൻ, കാര്യസ്ഥനിൽ കൂട്ടുകാരനെ ഒളിച്ചോടാൻ സഹായിച്ച് അയാളുടെ പണം അടിച്ചുമാറ്റിയതുമെല്ലാം കൺവിൻസിംഗ് സ്റ്റാറിന്റെ മറ്റു ഉദാഹരണങ്ങളും. താന്തോന്നി, കരുമാടി കുട്ടൻ, ചെസ്സ് തുടങ്ങിയ ചിത്രങ്ങളിലും ഈ കൺവിൻസിംഗ് സ്റ്റാർ പരിപാടി കാണാം. ഏതായാലും മരണമാസിലൂടെ ഈ കൺവിൻസിംഗ് സ്റ്റാർ സോഷ്യൽ മീഡിയ ഭരിക്കും എന്നാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ച.

റിലീസ് തിയതി പ്രഖ്യാപിച്ചുകൊണ്ട് പുറത്തിറങ്ങിയ പോസ്റ്ററിൽ ചിരിച്ചുകൊണ്ട് ബസിനകത്ത് നിൽക്കുന്ന സുരേഷ് കൃഷ്ണയുടെയും സിജു സണ്ണിയുടെയും ദേഹത്ത് രക്തക്കറ പറ്റിയിരിക്കുന്നത് കാണാം. മാത്രമല്ല ബസിന്റെ സീറ്റിനടിയിൽ ഒരു മൃതദേഹവും കിടപ്പുണ്ട്. ഒരുപക്ഷേ കോമഡി സസ്‌പെൻസ് ത്രില്ലറായിരിക്കാം ചിത്രമെന്ന സൂചനയാകാം ഇതെല്ലാം. മമ്മൂട്ടി ചിത്രമായ ബസൂക്ക, നസ്ലിൻ ചിത്രമായ ആലപ്പുഴ ജിംഘാന എന്നിവക്ക് ഒപ്പമാകും ചിത്രം ഇറങ്ങുക. ഇരുചിത്രങ്ങൾക്കും പ്രേക്ഷകർക്കിടയിൽ വലിയ ഹൈപ്പ് ഉള്ളതിനാൽ ഈ ക്ലാഷിനെ വളരെ ആകാംക്ഷയോടെയാണ് സിനിമാപ്രേമികൾ നോക്കികാണുന്നത്.

vachakam
vachakam
vachakam

ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്‌സ്റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് മരണമാസ് നിർമ്മിക്കുന്നത്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്. ബേസിൽ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗോകുൽനാഥ് ജി. എക്‌സികുട്ടീവ് പ്രൊഡ്യൂസർ ആയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം - നീരജ് രവി, സംഗീതം - ജയ് ഉണ്ണിത്താൻ, എഡിറ്റിംഗ്  -ചമൻ ചാക്കോ, വരികൾ - വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ - മാനവ് സുരേഷ്, വസ്ത്രാലങ്കാരം -മഷർ ഹംസ, മേക്കപ്പ് - ആർ.ജി. വയനാടൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്‌സിങ് -വിഷ്ണു ഗോവിന്ദ്, വി.എഫ്.എക്‌സ് - എഗ്ഗ് വൈറ്റ് വി.എഫ്്.എക്‌സ്, ഡി.ഐ. ജോയ്‌നർ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ -എൽദോ സെൽവരാജ്, സംഘട്ടനം - കലൈ കിങ്‌സൺ, കോ ഡയറക്ടർ -ബിനു നാരായൺ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ഉമേഷ് രാധാകൃഷ്ണൻ, സ്റ്റിൽസ് -ഹരികൃഷ്ണൻ, ഡിസൈൻസ് -സർക്കാസനം, ഡിസ്ട്രിബൂഷൻ - ടോവിനോ തോമസ് പ്രൊഡക്ഷൻസ് ത്രൂ ഐക്കൺ സിനിമാസ്, ഐക്കൺ സിനിമാസ്. പി.ആർ.ഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam