കോലാഹലം പുതിയ പോസ്റ്റർ പുറത്ത്...

APRIL 5, 2025, 8:40 AM

സംവിധായകൻ ലാൽജോസ് ആദ്യമായി അവതരിപ്പിക്കുന്ന ചിത്രം 'കോലാഹല'ത്തിന്റെ സെക്കന്റ്‌ലുക്ക് പോസ്റ്റർ പുറത്ത് വന്നു. ഫൈൻ ഫിലിംസ്, പുത്തൻ ഫിലിംസ് എന്നീ ബാനറുകളിൽ സന്തോഷ് പുത്തൻ, രാജേഷ് നായർ, സുധി പയ്യപ്പാട്ട്, ജാക് ചെമ്പിരിക്ക എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 'ഭഗവാൻ ദാസന്റെ രാമരാജ്യം' എന്ന ചിത്രത്തിന് ശേഷം റഷീദ് പറമ്പിൽ സംവിധാനം ചെയ്യുന്ന ചിത്രം തീർത്തും കോമഡി ഫാമിലി ഡ്രാമ വിഭാഗത്തിലുള്ളതാണ്. നവാഗതനായ വിശാൽ വിശ്വനാഥൻ ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ഷിഹാബ് ഓങ്ങല്ലൂർ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ സന്തോഷ് പുത്തൻ, കുമാർ സുനിൽ, അച്യുതാനന്ദൻ, സ്വാതി മോഹനൻ, ചിത്ര പ്രസാദ്, പ്രിയ ശ്രീജിത്ത്, അനുഷ അരവിന്ദാക്ഷൻ, രാജേഷ് നായർ, സത്യൻ ചവറ, വിഷ്ണു ബാലകൃഷ്ണൻ, രാജീവ് പിള്ളത്ത് തുടങ്ങി ഒരുകൂട്ടം താരങ്ങളും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രം മെയ് ആദ്യ വാരം തീയേറ്റർ റിലീസ് ആയി എത്തും.

മ്യൂസിക്: വിഷ്ണു ശിവശങ്കർ, എഡിറ്റർ: ഷബീർ പി, പ്രൊഡക്ഷൻ കൺട്രോളർ: ലിജു നടേരി, ആർട്ട്: സുജിത് വയനാട്, സൗണ്ട് ഡിസൈൻ: ഹരിരാഗ് എം. വാരിയർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിശാൽ വിശ്വനാഥൻ, മ്യൂസിക് മിക്‌സ്: കിഷൻ ശ്രീബാൽ, കളറിസ്റ്റ്: ടിറ്റോ ഫ്രാൻസിസ്, മേക്കപ്പ്: ശ്രീജിത്ത് എൻ. സുനിൽ, ലിറിക്‌സ്: ഗണേഷ് മലയത്ത്, ഫത്തഹു റഹ്മാൻ, വി.എഫ്.എക്‌സ്: ഫ്രെയിം ഫാക്ടറി, ഡിസൈൻസ്: കഥ,കിഷോർ ബാബു, പി.ആർ.ഓ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam