തിരുവനന്തപുരം : ആമയിഴഞ്ചാൻ തോട്ടിൽ റയിൽവേ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും വ്യക്തികളും മാലിന്യം നിക്ഷേപിക്കുകയാണെന്ന പരാതിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞവർഷം ജൂലായിൽ മാലിന്യം നീക്കാനിറങ്ങിയയാൾ മരിച്ച ശേഷം തോട്ടിൽ മാലിന്യം നിക്ഷേപിക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് ഐ.ജി യുടെ നേതൃത്വത്തിലുള്ള മനുഷ്യാവകാശ കമ്മീഷൻ അന്വേഷണവിഭാഗം നേരിട്ട് അന്വേഷിക്കുമെന്ന് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
സ്ഥാപനങ്ങളും വീടുകളും ഉൾപ്പെടെ ആരൊക്കെയാണ് ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നിക്ഷേപിക്കുന്നത്, പോലീസിന്റെ പ്രത്യേക ശ്രദ്ധ ഇവിടെ ആവശ്യമുണ്ടോ തുടങ്ങിയ കാര്യങ്ങൾ നേരിട്ട് അന്വേഷിച്ച് സമഗ്രമായ ഒരു റിപ്പോർട്ട് രണ്ടു മാസത്തിനുള്ളിൽ കമ്മീഷനിലെ മുഖ്യഅന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിക്കണമെന്ന് ഉത്തരവിൽ പറയുന്നു.
തിരുവനന്തപുരം നഗരസഭാസെക്രട്ടറിയും ബന്ധപ്പെട്ട ഇറിഗേഷൻ സൂപ്രണ്ടിംഗ് എഞ്ചിനീയറും വേണ്ട സഹായം അന്വേഷണ ഉദ്യോഗസ്ഥന് നൽകണം.
നഗരസഭാ സെക്രട്ടറിയെയും റയിൽവെ ഡിവിഷണൽ മാനേജരെയും ഇറിഗേഷൻ സൂപ്രണ്ടിംഗ് എഞ്ചിനീയറെയും അന്വേഷണ ഉദ്യോഗസ്ഥൻ നേരിൽ കേൾക്കണമെന്നും ഉത്തരവിൽ പറഞ്ഞു. തോടും പരിസരവും പരിശോധിക്കണമെന്നും ഉത്തരവിലുണ്ട്.
കഴിഞ്ഞ ദിവസം മറ്റൊരു ഉത്തരവിൽ മരിച്ച ജോയിയുടെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകാൻ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. പത്രവാർത്താ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്