കോട്ടയം: കോട്ടയത്ത് ഐടി ജീവനക്കാരനായ യുവാവിനെ ഫ്ലാറ്റിൽനിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കഞ്ഞിക്കുഴിയിലെ ഫ്ലാറ്റിൽ താമസിക്കുന്ന ജേക്കബ് തോമസ് (23) ആണ് മരിച്ചത്.
ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. രാത്രിയിൽ ഏറെ വൈകി ജേക്കബ് ഫ്ലാറ്റിൽ ഇരുന്ന് ജോലി ചെയ്തിരുന്നതായി ബന്ധുക്കൾ പറയുന്നു.
പത്തനംതിട്ട റാന്നി സ്വദേശിയായ ജേക്കബ് തോമസ് കഞ്ഞികുഴിയിൽ ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഐടി സ്ഥാപനത്തിലെ ജോലി സമ്മർദ്ദം താങ്ങാൻ കഴിയാതെയാണ് ആത്മഹത്യ എന്നാണ് നിഗമനം.
കാക്കനാട് പ്രവർത്തിക്കുന്ന ലിൻവേയ്സ് ടെക്നോളജീസ് എന്ന കമ്പനിയിലെ കമ്പ്യൂട്ടർ എഞ്ചിനീയറായിരുന്നു. ജോലി സമ്മർദ്ദം താങ്ങാൻ ആകുന്നില്ലെന്ന് മരിക്കുന്നതിന് മുൻപ് ജേക്കബ് അമ്മയ്ക്ക് വീഡിയോ സന്ദേശം അയച്ചിരുന്നു.
പുലർച്ചെ മാതാപിതാക്കൾ എഴുന്നേറ്റപ്പോൾ മകനെ ഫ്ലാറ്റിൽനിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്