ജയ്പൂര്‍: രാജസ്ഥാനില്‍ തിരക്കേറിയ ജയ്പൂര്‍ റോഡില്‍ മദ്യപിച്ച് ഒരാള്‍ ഓടിച്ച എസ്യുവി ഒമ്പത് കാല്‍നടയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചതിനെ തുടര്‍ന്ന് മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നും പോലീസ് പറഞ്ഞു.
നഹര്‍ഗഡ് പ്രദേശത്തിന് കീഴിലുള്ള സന്തോഷി മാതാ ക്ഷേത്രത്തിന് സമീപമാണ് സംഭവം നടന്നത്. കാര്‍ പിടിച്ചെടുത്തു, ഡ്രൈവറെയും അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ട് പേര്‍ മരിച്ചതായും ചൊവ്വാഴ്ച രാവിലെ ചികിത്സയ്ക്കിടെ മറ്റൊരാള്‍ മരിച്ചതായും പോലീസ് പറഞ്ഞു. മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.
''കാര്‍ എംഐ റോഡ് പ്രദേശത്ത് നിന്ന് വരികയായിരുന്നു. നഹര്‍ഗഡില്‍ ആളുകളെ ഇടിച്ചുവീഴ്ത്തുക മാത്രമല്ല, എംഐ റോഡ് പ്രദേശത്ത് കുറച്ച് പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തതായി ഞങ്ങള്‍ക്ക് റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. ഡ്രൈവറെ തിരിച്ചറിഞ്ഞു'', ഡിസിപി (നോര്‍ത്ത്) ബജ്റംഗ് സിംഗ് പറഞ്ഞു.
സംഭവത്തിന്റെ വീഡിയോയില്‍ നഹര്‍ഗഡ് പ്രദേശത്തെ തിരക്കേറിയ ഒരു കോളനിയിലേക്ക് അതിവേഗത്തില്‍ വന്ന കാര്‍ നിരവധി കാല്‍നടയാത്രക്കാരെയും ഇരുചക്രവാഹനങ്ങളെയും ഇടിച്ചുതെറിപ്പിച്ച് പോകുന്നതായി കാണിച്ചു. എന്നിരുന്നാലും, പിന്നീട് നാട്ടുകാര്‍ കാര്‍ വളഞ്ഞു തടഞ്ഞു നിര്‍ത്തി ഡ്രൈവറെ പോലീസില്‍ ഏല്‍പ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്