തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുഹൃത്തും സഹപ്രവര്‍ത്തകനായ സുകാന്തിന് എതിരെ ഐബി രംഗത്ത്. യുവതിയുടെ മരണത്തില്‍ സുകാന്തിന്റെ പങ്കാളിത്തം ഐബി സ്ഥിരീകരിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ഐബി ഉദ്യോഗസ്ഥയില്‍ നിന്ന് സുകാന്ത് പലതവണയായി പണം വാങ്ങിയതായും ഐബിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണ് ഇതെന്നും ഐബി ചൂണ്ടിക്കാട്ടുന്നു. ഐബി കൊച്ചി യൂണിറ്റ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് കൈമാറി.
അതേസമയം വിഷയത്തിൽ സുകാന്തിന് എതിരെ വകുപ്പ് തല നടപടി ഉണ്ടായേക്കും എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്