പെരുമ്പാവൂർ: പെൺസുഹൃത്തിന്റെ വീട്ടിലെത്തി ബൈക്കിന് തീയിട്ട യുവാവ് പിടിയിൽ. കൊല്ലം പള്ളിമുക്ക് സ്വദേശി അനീഷാണ് പിടിയിലായത്. ബൈക്ക് പൂർണമായി കത്തിനശിച്ചു.
എറണാകുളത്ത് മേയ്ക്കപ്പ് ആർട്ടിസ്റ്റായ യുവതിയും ഫർണിച്ചർ സ്ഥാപനം നടത്തിയിരുന്ന അനീഷും മുൻപ് സൗഹൃദത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരിങ്ങോൾ കാവ് റോഡിൽ യുവതി വാടകയ്ക്ക് താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം നടന്നത്.
രാത്രി അനീഷ് യുവതിയുടെ വീട്ടിലെത്തിയപ്പോൾ മുറ്റത്ത് പരിചയമില്ലാത്ത ബൈക്ക് കാണുകയും വിളിച്ചിട്ട് വാതിൽ തുറക്കാതിരിക്കുകയും ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്നു പറയുന്നു.
വീടിന്റെ ജനൽ പാളികളും ഭാഗികമായി കത്തിനശിച്ചു.
യുവതിയുടെ പരാതി പ്രകാരം സ്ഥലത്തെത്തിയ പെരുമ്പാവൂർ പൊലീസ് യുവാവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്