തിരുവനന്തപുരം: വാടകവീടിന്‍റെ ടെറസില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍.
തിരുവനന്തപുരം ഏജീസ് ഓഫിസിലെ അസിസ്റ്റന്റ് ഓഡിറ്റ് ഓഫിസറായ രാജസ്ഥാന്‍ സ്വദേശി ജതിന്‍ (27) ആണ് പിടിയിലായത്.
തിരുവനന്തപുരം കമലേശ്വരത്ത് ജതിന്‍ താമസിച്ചിരുന്ന വാടക വീടിന്റെ ടെറസില്‍ കഞ്ചാവ് വളർത്തുന്നതായി എക്‌സൈസിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.
അഞ്ചുകഞ്ചാവ് ചെടികളാണ് വീട്ടില്‍ നിന്ന് കണ്ടെത്തിയത്. കഞ്ചാവ് വിത്തുകളും കഞ്ചാവ് വലിക്കാനുപയോഗിക്കുന്ന പേപ്പറുകളും ഇതോടൊപ്പം എക്‌സൈസ് പിടിച്ചെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്