ഇവോക്കാ എജുടെക്ക്  വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മറവിൽ ലക്ഷങ്ങളുടെ തട്ടിപ്പ്

APRIL 17, 2025, 8:27 PM

കോട്ടയം: വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മറവിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ സ്ഥാപന ഉടമ പിടിയിൽ. ഇവോക്കാ എജുടെക്ക്  എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മറവിലാണ് പ്രതി തട്ടിപ്പ് നടത്തിയത്.

കോഴിക്കോട് സ്വദേശി രമിത്തിനെ കോട്ടയം ചിങ്ങവനത്ത് നിന്ന് കോഴിക്കോട് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. 

 വിദ്യാർഥികൾക്ക് വിവിധ കമ്പനികളിൽ ഇന്റേൺഷിപ്പിന് അവസരം നൽകുന്ന സ്ഥാപനമാണ് രമിത്തിന്റെ ഇവോക്കാ എജുടെക്ക്.

vachakam
vachakam
vachakam

വിദ്യാർഥികളെ സ്ഥാപനത്തിലേക്ക് എത്തിക്കുന്ന ഇടനിലക്കാരെയാണ് രമിത്ത് പറ്റിച്ചതെന്നാണ് വിവരം. സ്ഥാപനത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പരാതിയുണ്ട്. ഇടനിലക്കാർക്ക് നൽകേണ്ട പണം നൽകാതെയാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam