ആലപ്പുഴ: വീട്ടമ്മയുടെ മരണത്തിൽ ഡോക്ടർക്ക് തോന്നിയ സംശയം, ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചേർത്തല കടക്കരപ്പള്ളിയിൽ സ്വദേശി സുമി (53) യുടെ മരണത്തിലാണ് ഭർത്താവ് ഹരിദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന പോസ്റ്റ്‌മോർട്ടത്തിൽ സുമിയുടെ കഴുത്തിലെ ചില പാടുകൾ ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ബുധനാഴ്ച പുലർച്ചെയാണ് സുമി മരിച്ചത്.
സുമിയുടെ മരണം കൊലപാതകമാണോയെന്ന് ഡോക്ടർ സംശയം പ്രകടിപ്പിച്ചതിനു പിന്നാലെയാണ് പട്ടണക്കാട് പൊലീസ് ഹരിദാസിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. സുമിയുടെ സംസ്കാരം ഇന്നലെ വൈകിട്ട് കഴിഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്