രാമേശ്വരം: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്നാട് നേതാക്കളില്‍ നിന്ന് നിരവധി കത്തുകള്‍ ലഭിക്കുന്നുണ്ടെങ്കിലും അവരില്‍ ആരും കത്തില്‍, തമിഴില്‍ ഒപ്പിടാറില്ലെന്ന് മോദി പറഞ്ഞു. അവര്‍ക്ക് അവരുടെ ഭാഷയില്‍ ശരിക്കും അഭിമാനമുണ്ടെങ്കില്‍, കുറഞ്ഞത് തമിഴിലെങ്കിലും പേരുകള്‍ എഴുതി ഒപ്പിടണമെന്ന് അദ്ദേഹം പറഞ്ഞു.
'തമിഴ് ഭാഷയും തമിഴ് പൈതൃകവും ലോകത്തിന്റെ എല്ലാ കോണുകളിലും എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിരന്തരം പ്രവര്‍ത്തിക്കുന്നു. ചിലപ്പോള്‍, തമിഴ്നാട്ടിലെ ചില നേതാക്കളില്‍ നിന്ന് എനിക്ക് കത്തുകള്‍ ലഭിക്കുമ്പോള്‍ ഞാന്‍ അത്ഭുതപ്പെടുന്നു - അവരില്‍ ആരും തമിഴില്‍ പേരെഴുതി ഒപ്പിടുന്നില്ല. നമുക്ക് തമിഴിനെക്കുറിച്ച് അഭിമാനമുണ്ടെങ്കില്‍, എല്ലാവരും തമിഴില്‍ ഒപ്പിടുകയെങ്കിലും ചെയ്യണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു,' തമിഴ്നാട്ടിലെ രാമേശ്വരത്ത് നടന്ന ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.
ത്രിഭാഷാ സംവിധാനത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ ഹിന്ദി നിര്‍ബന്ധമാക്കിയതിനെ ചൊല്ലി എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ. സര്‍ക്കാരും കേന്ദ്രവും തീവ്രമായ വാക്ക് യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കെയാണ് പ്രധാനമന്ത്രിയുടെ പരിഹാസം.
ഏറ്റവും ദരിദ്ര പശ്ചാത്തലത്തിലുള്ള കുട്ടികള്‍ക്ക് പ്രയോജനപ്പെടുന്നതിനായി തമിഴ് ഭാഷയില്‍ മെഡിക്കല്‍ കോഴ്സുകള്‍ ആരംഭിക്കണമെന്ന് പ്രധാനമന്ത്രി തമിഴ്നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
അതേസമയം മണ്ഡലങ്ങളുടെ അതിര്‍ത്തി നിര്‍ണ്ണയ പ്രക്രിയയില്‍ തമിഴ്നാട്ടിലെ ജനങ്ങളുടെ ഭയം അകറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം നല്‍കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്റ് സീറ്റുകളുടെ ശതമാനക്കണക്കില്‍ തമിഴ്‌നാടിന്റെ വിഹിതം മാറ്റമില്ലാതെ തുടരുന്നുവെന്ന് പ്രധാനമന്ത്രി ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്