കർമ്മ ന്യൂസ് ഓൺലൈൻ ചാനലിന്റെ ഉടമ വിൻസ് മാത്യു അറസ്റ്റിൽ

APRIL 6, 2025, 12:06 AM

തിരുവനന്തപുരം:  കർമ്മ ന്യൂസ് ഓൺലൈൻ ചാനലിന്റെ ഉടമ  വിൻസ് മാത്യു അറസ്റ്റിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽവച്ചാണ് പിടിയിലായത്.

ഓസ്ട്രേലിയൻ പൗരത്വമുള്ള വിൻസ് മാത്യുവിനെതിരെ സൈബർ പൊലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.

 കളമശ്ശേരിയിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് കർമ്മന്യൂസിൽ ചില വാർത്തകൾ വന്നിരുന്നു. ഈ വാർത്തയ്ക്കെതിരെ ചില പരാതികളും അന്ന് വന്നിരുന്നു. ഈ പരാതിയിൽ വിൻസ് മാത്യുവിനെ ഒന്നാം പ്രതിയാത്തി സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. 

vachakam
vachakam
vachakam

 അതുപോലെ തന്നെ സിഎംഡിആർഎഫ് ഫണ്ടിൽ തട്ടിപ്പ് നടന്നുവെന്ന തരത്തിലുള്ള വാർത്തയുമായി ബന്ധപ്പെട്ട് മറ്റൊരു കേസുകൂടി വിൻസ് മാത്യുവിനെതിരെ ഉണ്ട്.

വിൻസ് മാത്യുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസും പൊലീസ് പുറപ്പെടുവിച്ചിരുന്നു. ഇന്ന് രാവിലെ ഓസ്ട്രേലിയയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയ വിൻസ് മാത്യുവിനെ ഇമി​ഗ്രേഷൻ ഉദ്യോ​ഗസ്ഥർ തടഞ്ഞുവെയ്ക്കുകയും പിന്നീട് സൈബർ പൊലീസിന് കൈമാറുകയും ചെയ്യുകമായിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam