ന്യൂഡെല്‍ഹി: 2026 ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എഐഎഡിഎംകെയുമായുള്ള ബിജെപിയുടെ പുനഃസമാഗമത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തിന്റെ പുരോഗതിക്കായി സഖ്യം, അഴിമതിക്കാരും ഭിന്നിപ്പിന്റെ രാഷ്ട്രീയത്തിന്റെ വക്താക്കളുമായ ഡിഎംകെയെ വേരോടെ പിഴുതെറിയുമെന്ന് മോദി പറഞ്ഞു.
തമിഴ്നാടിന്റെ പുരോഗതിക്കായി കൂടുതല്‍ ശക്തരായി, ഐക്യത്തോടെ ബിജെപിയും എഐഎഡിഎംകെയും മുന്നോട്ടു നീങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
'എഐഎഡിഎംകെ എന്‍ഡിഎ കുടുംബത്തില്‍ ചേരുന്നതില്‍ സന്തോഷം. ഞങ്ങളുടെ മറ്റ് എന്‍ഡിഎ പങ്കാളികളുമായി ചേര്‍ന്ന്, ഞങ്ങള്‍ തമിഴ്നാടിനെ പുരോഗതിയുടെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുകയും സംസ്ഥാനത്തെ ഉത്സാഹത്തോടെ സേവിക്കുകയും ചെയ്യും. മഹാനായ എംജിആറിന്റെയും ജയലളിതയുടെയും ദര്‍ശനം നിറവേറ്റുന്ന ഒരു സര്‍ക്കാരിനെ ഞങ്ങള്‍ ഉറപ്പാക്കും,' മോദി പറഞ്ഞു.
'തമിഴ്നാടിന്റെ പുരോഗതിക്കും തമിഴ് സംസ്‌കാരത്തിന്റെ സവിശേഷത സംരക്ഷിക്കുന്നതിനും, അഴിമതിക്കാരും ഭിന്നിപ്പിന്റെ വക്താക്കളുമായ ഡിഎംകെയെ എത്രയും വേഗം പിഴുതെറിയേണ്ടത് പ്രധാനമാണ്, അത് ഞങ്ങളുടെ സഖ്യം ചെയ്യും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദിവസങ്ങളോളം നീണ്ടുനിന്ന അഭ്യൂഹങ്ങള്‍ക്ക് ശേഷം, വെള്ളിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ചെന്നൈ സന്ദര്‍ശന വേളയിലാണ് ഇരു പാര്‍ട്ടികളും സഖ്യം സ്ഥിരീകരിച്ചത്. വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ മേധാവിയും മുന്‍ മുഖ്യമന്ത്രിയുമായ എടപ്പാടി കെ പളനിസ്വാമിയുടെ നേതൃത്വത്തില്‍ സഖ്യം മത്സരിക്കുമെന്ന് ഷാ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്