ന്യൂഡെല്‍ഹി: വെള്ളിയാഴ്ച വൈകുന്നേരം ഡെല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വീശിയ ശക്തമായ പൊടിക്കാറ്റ് ജനജീവിതത്തെ ബാധിച്ചു. കിഴക്കന്‍ ഡല്‍ഹിയില്‍ ശക്തമായ കാറ്റില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിന്റെ മതില്‍ തകര്‍ന്ന് ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പ്രതികൂല കാലാവസ്ഥ ഡെല്‍ഹി വിമാനത്താവളത്തിലെ വിമാന സര്‍വീസുകളെ തടസ്സപ്പെടുത്തി, ഇതുവരെ 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.
മണ്ടി ഹൗസ്, ഡെല്‍ഹി ഗേറ്റ് തുടങ്ങിയ പ്രധാന സ്ഥലങ്ങള്‍ ഉള്‍പ്പെടെ ദേശീയ തലസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ കാറ്റില്‍ മരക്കൊമ്പുകള്‍ ഒടിഞ്ഞുവീണു. പലയിടങ്ങളിലും റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങള്‍ക്കും മരക്കൊമ്പുകള്‍ വീണ് കേടുപാടുകള്‍ സംഭവിച്ചു.
കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റം കണക്കിലെടുത്ത്, ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് നഗരത്തില്‍ റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ചിരുന്നു.
ഡല്‍ഹി, ദേശീയ തലസ്ഥാന മേഖല (എന്‍സിആര്‍), ഹരിയാന, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ അടുത്ത മൂന്ന് മണിക്കൂര്‍ നേരത്തേക്ക് ശക്തമായ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശുന്ന കാറ്റ് ഡല്‍ഹി, എന്‍സിആര്‍ മേഖലയെ മുഴുവന്‍ ബാധിക്കാന്‍ സാധ്യതയുണ്ട്, ചില സ്ഥലങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ എത്തുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്