ന്യൂഡെല്‍ഹി: ഒരു വര്‍ഷത്തിനുള്ളില്‍ തന്റെ വിചാരണ പൂര്‍ത്തിയാക്കാനാവുമോയെന്ന് അഭിഭാഷക സംഘത്തോട് മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂര്‍ റാണ. അതിവേഗത്തിലുള്ള വിചാരണ തീരാന്‍ പോലും, കുറഞ്ഞത് 5-10 വര്‍ഷമെടുക്കുമെന്ന് അഭിഭാഷകര്‍ റാണയെ അറിയിച്ചു. കേസ് സങ്കീര്‍ണ്ണമായതിനാല്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലും ഒരു വര്‍ഷം വരെ എടുക്കാമെന്നും അഭിഭാഷകര്‍ ധരിപ്പിച്ചു.
ഇന്ത്യന്‍ നിയമവ്യവസ്ഥയെക്കുറിച്ച് തഹാവൂര്‍ റാണ ചോദിക്കുകയും സ്വയം കുറ്റാരോപണം തടയുന്ന യുഎസ് ഭരണഘടനയുടെ അഞ്ചാം ഭേദഗതി ഉപയോഗിച്ച് വാദിക്കാന്‍ കഴിയുമോ എന്ന് അന്വേഷിക്കുകയും ചെയ്തുവെന്ന് വൃത്തങ്ങള്‍ പറഞ്ഞു. ഇന്ത്യയിലും സമാനമായ നിയമങ്ങള്‍ ഉണ്ടെങ്കിലും തഹാവൂര്‍ റാണയ്ക്ക് അതിന് കഴിയില്ലെന്ന് തഹാവൂര്‍ റാണയോട് പറഞ്ഞതായി വൃത്തങ്ങള്‍ പറഞ്ഞു.
ഒരു വര്‍ഷത്തിനുള്ളില്‍ തന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് നിയമസംഘം വിസമ്മതം പ്രകടിപ്പിച്ചപ്പോള്‍ തഹാവൂര്‍ റാണയുടെ മുഖത്ത് ആശങ്ക മിന്നിമറഞ്ഞു.
വ്യാഴാഴ്ച എന്‍ഐഎ കോടതിയില്‍ പ്രത്യേക ജഡ്ജി ചന്ദര്‍ ജിത് സിങ്ങിന്റെ സാന്നിധ്യത്തില്‍ തഹാവൂര്‍ റാണയുടെ അഭിഭാഷകരായ ലക്ഷ്യ ധീര്‍, പിയൂഷ് സച്ച്‌ദേവ എന്നിവര്‍ അദ്ദേഹത്തിന്റെ വാദം കേള്‍ക്കാന്‍ ഒപ്പമുണ്ടായിരുന്നു.
കോടതി റാണയെ 18 ദിവസത്തേക്കാണ് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. കൂടാതെ ഓരോ ഒന്നിടവിട്ട ദിവസവും തന്റെ അഭിഭാഷകരുമായി കൂടിയാലോചിക്കാന്‍ അനുവദിക്കണമെന്നും വ്യവസ്ഥ ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്