ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ടെഹ്റി ജില്ലയില്‍ കാർ നദിയില്‍ വീണുണ്ടായ അപകടത്തില്‍ അഞ്ച് പേർ മരിച്ചു. ഒരു കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്.
കാർ നിയന്ത്രണം വിട്ട് നദിയിലേയ്ക്ക് മറിയുകയായിരുന്നു. അപകടസമയത്ത് ആറ് പേരാണ് കാറിലുണ്ടായിരുന്നത്.
ഇതില്‍ അഞ്ച് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒരു സ്ത്രീ മാത്രം രക്ഷപ്പെട്ടു. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. അമിതവേഗത കാരണം നിയന്ത്രണം വിട്ട് കാർ മറിയുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
വിവരമറിഞ്ഞയുടനെ സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്) രക്ഷാപ്രവർത്തനം ആരംഭിച്ചു. ക്രെയിനുകളും മറ്റ് വലിയ യന്ത്രങ്ങളും ഉപയോഗിച്ച് തകർന്ന വാഹനം നദിയിൽ നിന്ന് പുറത്തെടുത്തു,
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്