ദില്ലി: കൊച്ചിയിൽ ഉൾപ്പെടെ തഹാവൂർ റാണയ്ക്ക് ആര് സഹായം നല്കി എന്നത് അന്വേഷിച്ച് എൻഐഎ.
മുംബൈ ഭീകരാക്രമണ കേസിൽ തഹാവൂർ റാണയുടെ ചോദ്യം ചെയ്യൽ എൻഐഎ കസ്റ്റഡിയിൽ തുടരുകയാണ്.
ഇന്നലെ മൂന്നുമണിക്കൂർ മാത്രമാണ് റാണയെ ചോദ്യം ചെയ്തതെന്നാണ് വിവരം. ചോദ്യം ചെയ്യലിൽ പല കാര്യങ്ങളോടും വ്യക്തമായ പ്രതികരണം റാണ നൽകുന്നില്ല.
അതേസമയം ഭീകരരെ റിക്രൂട്ട് ചെയ്യാനാണ് കൊച്ചിയിൽ എത്തിയതെന്ന് റാണ പറഞ്ഞതായി സൂചന. ഇതിനിടെ, റാണയെയും ഹെഡ്ലിലേയും ഇന്ത്യയിൽ സഹായിച്ച ഒരാൾ എൻഐഎ കസ്റ്റഡിയിലെടുത്തു. റാണയുടെ നിർദ്ദേശപ്രകാരമാണ് ഹെഡ്ലിയെ ഇന്ത്യയിൽ സ്വീകരിച്ചതെന്ന് ഇയാള്‍ മൊഴി നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്