വഖഫ് ഭേദഗതി ബില്‍ ബംഗാളില്‍ നടപ്പാക്കില്ല; മമത ബാനർജി

APRIL 12, 2025, 5:50 AM

കൊല്‍ക്കത്ത: വഖഫ് ഭേദഗതി ബില്‍ ബംഗാളില്‍ നടപ്പാക്കില്ലെന്ന് ആവർത്തിച്ച്‌ മുഖ്യമന്ത്രി മമത ബാനർജി. ത്രിണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്നിടത്തോളം കാലം അനുവദിക്കില്ലെന്നും മമത പറഞ്ഞു.

ഓർക്കുക, പലരും എതിർക്കുന്ന നിയമം ഞങ്ങള്‍ ഉണ്ടാക്കിയതല്ല. കേന്ദ്ര സർക്കാരാണ് അതിനുത്തരവാദി. വഖഫ് ഭേദഗതി ബില്ലില്‍ ടിഎംസി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമ ബംഗാളില്‍ ഇത് നടപ്പാക്കില്ല.

വഖഫ് ഭേദഗതി ബില്ലിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങളെ ശക്തമായി സർക്കാർ നേരിടുമെന്നും ചില രാഷ്ട്രീയ കക്ഷികള്‍ അവരുടെ നേട്ടത്തിനായി മതത്തെ ദുരുപയോഗം ചെയ്യുന്നുവെന്നും മമത പറഞ്ഞു.

vachakam
vachakam
vachakam

''കലാപത്തിന് പ്രേരിപ്പിക്കുന്നവർക്കെതിരെ ഞങ്ങള്‍ നിയമനടപടി സ്വീകരിക്കും. ഒരു അക്രമത്തെയും അംഗീകരിക്കുന്നില്ല. ചില രാഷ്ട്രീയ പാർട്ടികള്‍ രാഷ്ട്രീയ നേട്ടത്തിനായി മതത്തെ ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നു. അവരുടെ പ്രേരണയ്ക്ക് വഴങ്ങരുത്.

മതം എന്നാല്‍ മനുഷ്യത്വം, സല്‍സ്വഭാവം, നാഗരികത, ഐക്യം എന്നിവയാണെന്ന് ഞാൻ കരുതുന്നു. സമാധാനവും ഐക്യവും നിലനിർത്താൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു''- മമത പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam