അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം ഗോൾഡൻ ജൂബിലി ബഹുമാനാർത്ഥം സംഘടിപ്പിച്ച അഖിലകേരള കെ.എൽ.എം പ്രസംഗ മത്സരത്തിൽ വിജയികൾക്ക് ചങ്ങനാശേരി അതിരൂപതാ പ്രോട്ടോ സിഞ്ചല്ലൂസ് വെരി റവ. ഫാ. ആന്റണി ഏത്തക്കാട്ട് സമ്മാനദാനമേകി.
പുരുഷ വിഭാഗത്തിൽ ഒന്നാം സ്ഥാനം പറാൽ യൂണിറ്റ് അംഗം ജോൺസൺ തോമസും രണ്ടാം സ്ഥാനം നാലുകോടി യൂണിറ്റ് അംഗം ജോഷി കൊല്ലാപുരവും കരസ്ഥമാക്കി.
വനിതാ വിഭാഗത്തിൽ ഒന്നാം സ്ഥാനം ചെത്തിപ്പുഴ യൂണിറ്റ് അംഗം ബിൻസി ജോബിയും രണ്ടാം സ്ഥാനം കൂരോപ്പട യൂണിറ്റ് അംഗം വിൻസി ജേക്കബും കരസ്ഥമാക്കി.
'റേരും നൊവാരും' എന്ന ചാക്രിക ലേഖനത്തെ ആസ്പദമാക്കി തൊഴിലാളികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും ക്രൈസ്തവ തൊഴിലാളി പ്രസ്ഥാനത്തിന്റെ പ്രസക്തിയും എന്ന വിഷയത്തിലാണ് പ്രസംഗം മത്സരം സംഘടിപ്പിച്ചത്.
അതിരൂപതാ ഡയറക്ടർ റവ. ഫാ. ജോൺ വടക്കേക്കളം, ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ പി.ജെ., ജോയിന്റ് സെക്രട്ടറിമാരായ ഷാജി കോര, ലാലി ബോബൻ ഓഫീസ് സെക്രട്ടറി സ്മിനു ജോസഫ് എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്