കണ്ണൂർ: തീവണ്ടി 'തത്കാല്‍' ടിക്കറ്റ് ബുക്കിങ് സമയം മാറുമെന്ന് കാണിച്ച് സാമൂഹികമാധ്യമങ്ങളില്‍ അടുത്തിടെ കാർഡുകള്‍ പ്രചരിച്ചിരുന്നു. ഇതിൽ പ്രതികരണവുമായി റെയില്‍വേ. സമയം മാറിയിട്ടില്ലെന്ന് റെയില്‍വേ അറിയിച്ചു.
നിലവില്‍ എസി ക്ലാസ് യാത്രയ്ക്കുള്ള തത്കാല്‍ ബുക്കിങ് ആരംഭിക്കുന്നത് രാവിലെ 10-നും സ്ലീപ്പർ, സെക്കൻഡ് എന്നിവയുടെത് 11 മണിക്കുമായിരുന്നു. 15 മുതല്‍ ഇത് യഥാക്രമം 11 മണിക്കും 12 മണിക്കുമാകുമെന്നായിരുന്നു പ്രചാരണം.
ഇത്തരത്തിലൊരു സമയമാറ്റം വരുത്തിയിട്ടില്ലെന്ന് ഇന്ത്യൻ റെയില്‍വേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) അറിയിച്ചു.
അംഗീകൃത ഏജന്റുമാർക്കുള്ള ബുക്കിങ് സമയവും മാറ്റിയിട്ടില്ല. ഡിആർഇയു ലോക്കോവർക്സ് പെരമ്ബൂർ എന്ന പേരിലാണ് ചില കാർഡുകള്‍ വന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്