കൊല്ലം: തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ഗവ. പ്ലീഡർ പി.ജി.മനു (54) കൊല്ലത്തെത്തിയത് ഡോ. വന്ദന ദാസ് കൊലക്കേസിൽ പ്രതിഭാഗത്തിനായി ഹാജരാകുന്നതിന്.
ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിഭാഗം അഭിഭാഷകൻ ബി.എ.ആളൂരിന് ഒപ്പമാണു മനു പ്രവർത്തിച്ചിരുന്നത്. കൊല്ലം ജില്ലാ കോടതിക്കു സമീപം ആനന്ദവല്ലീശ്വരത്തു കേസിന്റെ ആവശ്യങ്ങൾക്കായാണ് വീടു വാടകയ്‌ക്കെടുത്തത്.
അഭിഭാഷകൻ പിജി മനുവിൻ്റെ ആത്മഹത്യ: മാപ്പ് ചോദിക്കുന്നുവെന്ന തരത്തിൽ പ്രചരിച്ച വീഡിയോയിലും അന്വേഷണം
ഞായറാഴ്ച ഉച്ചയോടെയാണ് മനുവിനെ ആനന്ദവല്ലീശ്വരത്തെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ച കേസിലെ പ്രതിയായിരുന്നു മനു.
മറ്റൊരു യുവതിയെ മനു പീഡിപ്പിച്ചുവെന്നു കഴിഞ്ഞ ദിവസം ആരോപണം ഉയർന്നതിനു പിന്നാലെ കുടുംബത്തോടൊപ്പം ഈ യുവതിയുടെ വീട്ടിലെത്തി മാപ്പു പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇതിന്റെ മാനസിക സംഘർഷമാണോ ആത്മഹത്യയ്ക്കു പിന്നിലെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ജില്ലാ ഗവ. പ്ലീഡർ, എൻഐഎ സ്പെഷൽ പ്രോസിക്യൂട്ടർ, ഹൈക്കോടതി ഗവ. പ്ലീഡർ എന്നീ നിലകളിലും മനു പ്രവർത്തിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്