തൃശൂരിൽ ജോലി വാഗ്ദാനം ചെയത് പണം തട്ടിയെന്ന പരാതിയിൽ മുസ്ലീം ലീഗ് നേതാവിനെതിരെ കേസ്.
മുസ്ലീം ലീഗ് കൈപ്പമംഗലം മണ്ഡലം ജനറൽ സെക്രട്ടറി കെ.എം. ഷാനീറിനെതിരെയാണ് കേസെടുത്തത്. പനങ്ങാട് സ്വദേശി മുഹമ്മദ് ഇബ്രാഹിമിന്റെ പരാതിയിലാണ് നടപടി.
മുഹമ്മദ് ഇബ്രാഹിമിന്റെ മകന് ജോലി ശരിയാക്കിത്തരാം എന്ന് വാഗ്ദാനം ചെയ്തായിരുന്നു പണം തട്ടിയത്.
കെടിഡിസിയിൽ അസിസ്റ്റന്റ് മാനേജരായി ജോലി വാഗ്ദാനം ചെയ്ത് 19 ലക്ഷം രൂപ തട്ടിയെന്നാണ് കെ.എം. ഷാനീറിനെതിരായ പരാതിയിൽ പറയുന്നത്.
കഴിഞ്ഞവർഷം ജൂൺ മുതൽ ഈ വർഷം മാർച്ച് വരെയുള്ള കാലയളവിനുള്ളിൽ പല ദിവസങ്ങളിലായി പണമായി 14 ലക്ഷവും, പരാതിക്കാരന്റെ ഭാര്യയുടെ അക്കൗണ്ടിൽ നിന്നും ചെക്ക് മുഖേനെ 5 ലക്ഷവുമാണ് കൈപ്പറ്റിയത്.
നിലവിൽ ഒളിവിൽ പോയിരിക്കുന്ന പ്രതി കെ. എം. ഷാനീറിനായി തെരച്ചിൽ തുടരുകയാണ് പൊലീസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്