കൊച്ചി: തഹാവൂർ റാണ മുംബൈ മാതൃകയിൽ കൊച്ചിയിലും ഡൽഹിയിലും ആക്രമണം നടത്താൻ പദ്ധതിയിട്ടെന്ന് എൻഐഎ റിപ്പോർട്ട്.
കൊച്ചിയിൽ എത്തിയത് തീവ്രവാദ റിക്രൂട്ട്മെൻ്റ് മാത്രം ലക്ഷ്യം വെച്ചല്ലെന്നും റിപ്പോർട്ടിലുണ്ട്. റാണയെ എൻഐഎ കസ്റ്റഡിയിൽ വിട്ട ഉത്തരവിലാണ് ഇതു സംബന്ധിച്ച വിവരങ്ങൾ ഉള്ളത്.
റാണയെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മറ്റ് സംസ്ഥാനങ്ങളിലും കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിന് മുന്നോടിയായി തഹാവൂര്‍ റാണ ദുബായിലെത്തി ഒരു വ്യക്തിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ദുബായില്‍ എത്തിയ റാണ കണ്ട വ്യക്തിക്ക് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി ബന്ധമുള്ളതായി അന്വേഷണസംഘത്തിന് വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന.
ആക്രമണത്തില്‍ ദാവൂദ് ഇബാഹിമിന്റ പങ്കും പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. റാണയുടെ കൊച്ചി സന്ദര്‍ശനത്തില്‍ ഡി കമ്പനിയുടെ പങ്കിനെ കുറിച്ചും അന്വേഷണസംഘം പരിശോധിക്കും. ഇന്ത്യയില്‍ എത്തിയ റാണ ബന്ധപ്പെട്ടതായി കണ്ടെത്തിയ ആളുകള്‍ നിരീക്ഷണത്തിലാണ്.
അതേസമയം, തഹാവൂർ റാണയ്ക്ക് എൻഐഎ കസ്റ്റഡിയിൽ വെച്ച് മെഡിക്കൽ സഹായം ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു. എല്ലാ 48 മണിക്കൂർ ഇടവിട്ട് റാണയെ ഡോക്ടർമാർ പരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്