ബസ് ജീവനക്കാർക്ക് നേരെ തോക്കുചൂണ്ടിയ വ്ലോഗർ തൊപ്പി കസ്റ്റഡിയിൽ 

APRIL 15, 2025, 8:01 PM

കോഴിക്കോട്: ബസ് ജീവനക്കാർക്കു നേരെ തോക്കു ചൂണ്ടിയതിന്  വ്ലോഗർ തൊപ്പിയെ (നിഹാദ്) പൊലീസ് കസ്റ്റഡിയിലെടുത്തു.

വടകര ബസ് സ്റ്റാൻഡിൽ വച്ചാണു സംഭവം. ബസ് ജീവനക്കാർ പരാതി ഇല്ലെന്ന് അറിയിച്ചതിനാൽ കേസ് റജിസ്റ്റർ ചെയ്തിട്ടില്ല. 

ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ പിസ്റ്റളാണു ചൂണ്ടിയത്. വൈകിട്ട് 5.30നായിരുന്നു സംഭവം. വടകര-കൈനാട്ടി ദേശീയപാതയില്‍ കോഴിക്കോട്ടേക്ക് പോകുകയായിരുന്നു മുഹമ്മദ് നിഹാദ്. 

vachakam
vachakam
vachakam

 ബസ് ഇടതു വശത്തുകൂടി ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചു എന്നാരോപിച്ച് ബസിന് പിന്നാലെ തൊപ്പിയും കാര്‍ യാത്രക്കാരായ രണ്ടു പേരും വടകര ബസ് സ്റ്റാൻഡിൽ എത്തി. തുടര്‍ന്ന് ബസ് ജീവനക്കാരുമായി വാക്കേറ്റമുണ്ടാവുകയും തോക്ക് ചൂണ്ടുകയുമായിരുന്നു. 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam