കോഴിക്കോട്: കോഴിക്കോട് പുളിക്കലിൽ അനിയനെ ചേട്ടൻ മർദ്ദിച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ചായപ്പാത്രം ഉപയോഗിച്ച് ആണ് ഇയാൾ സഹോദരനെ ക്രൂരമായി കൊലപ്പെടുത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.
കൊട്ടപ്പുറം ഉണ്യത്തിപറമ്പ് സ്വദേശി ടി പി ഫൈസൽ (35) ആണ് മരിച്ചത്. എപ്രിൽ 12ന് രാവിലെയാണ് വീട്ടിൽ വച്ച് ഫൈസലിനെ ജ്യേഷ്ഠൻ ടി പി ഷാജഹാൻ (40) ചായപ്പാത്രം ഉപയോഗിച്ച് മർദ്ദിച്ചത്. തുടർന്ന് ഗുരുതരപരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഫൈസൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഷാജഹാനെതിരെ പൊലീസ് കൊലപാതകകുറ്റം ചുമത്തിയിട്ടുണ്ട്. അതേസമയം പൊലീസ് കസ്റ്റഡിയിലെടുത്ത ഷാജഹാൻ നിലവിൽ റിമാൻഡിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്