സന്നിധാനം: വിഷുവിനെ വരവേല്‍ക്കാൻ ശബരിമലയില്‍ വിപുലമായ ഒരുക്കങ്ങള്‍. തിങ്കളാഴ്ച പുലർച്ചെ നാലു മുതല്‍ ഏഴ് വരെയാണ് വിഷുക്കണി ദർശനം ഒരുക്കിയിരിക്കുന്നത്.
മേട വിഷുദിനത്തില്‍ പുലർച്ചെ നാലിന് ശബരിമല നടതുറക്കും. തുടർന്ന് ഭക്തർക്ക് വിഷുക്കണി ദർശനത്തിന് അവസരമുണ്ടാകും.
കണി ദർശനത്തിനുശേഷം മാത്രമേ അഭിഷേകം ഉണ്ടായിരിക്കുള്ളു. ഇന്ന് അത്താഴപൂജയ്ക്കു ശേഷം മേല്‍ശാന്തിയുടെ നേതൃത്വത്തിലാണ് വിഷുക്കണി ഒരുക്കുക.
ഭക്തരുടെ തിരക്ക് നിയന്ത്രിക്കാനായി കൂടുതല്‍ പോലീസിനെ സന്നിധാനത്ത് വിന്യസിക്കും. വിഷു ദർശനത്തിനെത്തുന്ന ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് കെഎസ്‌ആർടിസിയും സർവീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്