കൽപ്പറ്റ: വയനാട് കേണിച്ചിറയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്നലെ രാത്രിയാണ് സംഭവം.
കേളമംഗലം സ്വദേശി ജിൽസൺ ആണ് ഭാര്യയെ കൊലപ്പെടുത്തിയത്. ഭാര്യ ലിഷ ആണ് മരിച്ചത്. ഭാര്യയെ കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ജിൽസണെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കടബാധ്യത ഉള്ളതിനാൽ മരിക്കുന്നുവെന്ന് ജിൽസൺ സുഹൃത്തുക്കളെ വിളിച്ചറിയിച്ചിരുന്നു. പിന്നീടാണ് ഭാര്യയെ കൊലപ്പെടുത്തിയത്.
വാട്ടർ അതോറിറ്റി പമ്പ് ഓപ്പറേറ്ററാണ് ജിൽസൺ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്