തിരുവനന്തപുരം: മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടെയും അടയാളപ്പെടുത്തലാണ് വിഷു.
വൈവിധ്യങ്ങളുടെയും ബഹുസ്വരതയുടെയും കളിത്തൊട്ടിലാണ് നമ്മുടെ നാട്.എല്ലാ വിഭാഗങ്ങളിലുമുള്ളവർ ഒരുമിച്ചാഘോഷിക്കുന്നവയാണ് വിഷുവടക്കമുള്ള നമ്മുടെ ഉത്സവങ്ങള്‍.
നമ്മുടെ ഒരുമയെയും ഐക്യബോധത്തെയും ഊട്ടിയുറപ്പിക്കുന്നതിന്‍റെ വിളംബരമാവട്ടെ ഈ വർഷത്തെ വിഷു ആഘോഷങ്ങള്‍.
അഭിവൃദ്ധിയുടെ നല്ല നാളുകള്‍ക്കായുള്ള പ്രതീക്ഷകളും സ്വപ്നങ്ങളും പങ്കുവയ്ക്കാൻ ഏവരും ഒത്തുകൂടുന്ന ആഘോഷമാണിത്.
സമ്ബന്നമായ നമ്മുടെ കാർഷിക സംസ്‌കാരത്തെ വീണ്ടെടുക്കേണ്ടതിന്‍റെ അനിവാര്യതയും ഈ ആഘോഷദിനം നമ്മെ ഓർമ്മിപ്പിക്കുന്നു. ഏവർക്കും സ്നേഹം നിറഞ്ഞ വിഷു ആശംസകള്‍ നേരുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്