കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥി അമ്പിളി ആത്മഹത്യ ചെയ്തത് സഹപാഠികളുടേയും ഹോസ്റ്റല്‍ വാര്‍ഡന്‍റേയും മാനസിക പീഡനം മൂലമെന്ന ആരോപണവുമായി കുടുംബം രംഗത്ത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അടക്കം പരാതി നല്‍കിയിരിക്കുകയാണ് ഇപ്പോൾ കുടുംബം.
അതേസമയം സഹപാഠികള്‍ അമ്പിളിയെ ഒറ്റപ്പെടുത്തി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും പഠനം തടസപ്പെടുത്തിയെന്നും കുടുംബം ആരോപിക്കുന്നു. അമ്പിളിയെ മാനസിക രോഗിയായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നതായും കുടുംബം പറയുന്നു.
കാസര്‍കോട് ഉദിനൂര്‍ തടിയന്‍ കൊവ്വല്‍ സ്വദേശിയും എംബിബിഎസ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ പിപി അമ്പിളിയെ ഈ മാസം അഞ്ചിനാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ ആയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്