തൃശൂർ: പാലിയേക്കര ടോള്‍പ്ലാസയില്‍ കാര്‍ നിര്‍ത്തിയിട്ട് സംഘര്‍ഷമുണ്ടാക്കിയ യാത്രികരുടെ പേരില്‍ പൊലീസ് കേസെടുത്തു.
ടോള്‍പ്ലാസയിലെത്തിയ കാര്‍ ടോള്‍ബൂത്ത് കടന്നതിനു ശേഷം ട്രാക്കില്‍ നിര്‍ത്തിയിട്ട് ജീവനക്കാരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു.
കാര്‍യാത്രക്കാര്‍ മദ്യലഹരിയിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച പുലർച്ചെ 1.30നായിരുന്നു സംഭവം.
ടോള്‍പ്ലാസയിലെ ട്രാക്കുകളില്‍ കാര്‍ മാറ്റിമാറ്റിയിട്ട് ഇവര്‍ പ്രശ്‌നമുണ്ടാക്കുന്നത് തുടര്‍ന്നു. ചോദ്യം ചെയ്യാന്‍ ശ്രമിച്ച ജീവനക്കാരെ കാറിന്റെ ജാക്കി ലിവര്‍ ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചതായും പൊലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്