തൃശൂർ: വനത്തിനുള്ളിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. മലക്കപ്പാറയിൽ വനത്തിലുള്ളിലാണ് സംഭവം നടന്നത്.
അടിച്ചിൽതൊട്ടി ആദിവാസി ഉന്നതിയിലെ തമ്പാന്റെ മകൻ സെബാസ്റ്റ്യൻ (20) ആണ് മരിച്ചത്.
കാട്ടിൽ തേൻ ശേഖരിക്കാൻ പോയതായിരുന്നു സെബാസ്റ്റ്യനും സംഘവും. ഇതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. തുമ്പിക്കൈ കൊണ്ട് അടിയേറ്റ് സെബാസ്റ്റ്യൻ തൽക്ഷണം മരിച്ചു.
ഞായറാഴ്ച രാത്രി ഒൻപതരയോടെ ഉന്നതിയിൽനിന്ന് അരകിലോമീറ്റർ അകലെയാണ് സംഭവം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്